ദക്ഷിണ റെയില്‍വേയുടെ തീര്‍ത്ഥാടന കേന്ദ്രം; ഉദ്ഘാടനം നാളെ

തിരുവനന്തപുരം: ദക്ഷിണ റെയില്‍വേയുടെ തീര്‍ത്ഥാടന കേന്ദ്രം വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍ നാളെ കോട്ടയത്ത് ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് ഉദ്ഘാടനം ചെയ്യും. കോട്ടയം റെയില്‍വേ സ്റ്റേഷനിലാണ് പരിപാടി. 2.54 കോടി രൂപ ചെലവില്‍ നിര്‍മ്മിച്ച മൂന്ന് നിലകളുള്ള തീര്‍ത്ഥാടന കേന്ദ്രത്തിന്റെ ഓരോ നിലയിലും 300 പേര്‍ക്ക് വിശ്രമിക്കാനുള്ള സൗകര്യമുണ്ട്. മണ്ഡലകാലത്തു ശബരിമല ഭക്തര്‍ക്ക് ഈ തീര്‍ഥാടന കേന്ദ്രം പ്രയോജനപ്പെടുത്താം.

തോമസ് ചാഴിക്കാടന്‍ എംപി, ജോസ് കെ മാണി എംപി, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ, തിരുവനന്തപുരം ഡിവിഷണല്‍ റെയില്‍വേ മാനേജര്‍ ആര്‍ മുകുന്ദ് , തിരുവനന്തപുരം സീനിയര്‍ ഡിവിഷണല്‍ കൊമേഴ്സ്യല്‍ മാനേജര്‍ ജെറിന്‍ ആനന്ദ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും.