സിഡ്നി: ന്യൂസിലാന്റിനെതിരെ 7 വിക്കറ്റ് ജയം നേടി പാകിസ്താന് ടി20 ലോകകപ്പ് ഫൈനലില്.
മുഹമ്മദ് റിസ്വാന്റേയും(57) ക്യാപ്റ്റന് ബാബര് അസമിന്റേയും (53) മികച്ച അര്ദ്ധസെഞ്ച്വറി പ്രകടനമാണ് കരുത്തായത്. അവസാന ഓവറിലേയ്ക്ക് മത്സരം എത്തിക്കാന് ന്യൂസിലാന്റ് നിരയ്ക്കായെങ്കിലും മദ്ധ്യനിരയില് ശ്രദ്ധയോടെ ബാറ്റ് വീശിയ മുഹമ്മദ് ഹാരിസ്(30) ജയത്തിലേയ്ക്ക് അടുപ്പിച്ചു. ഷാന് മസൂദ്(3) ഇഫ്തിഖാര് അഹമ്മദ്(0) എന്നിവര് പുറത്താകാതെ നിന്നു.
ടൂര്ണ്ണമെന്റില് ഇതുവരെ തിളങ്ങാതിരുന്ന ഓപ്പണര്മാര് ഇന്ന് 105 റണ്സിന്റെ ഉജ്വല കൂട്ടുകെട്ടാണ് പടുത്തുയര്ത്തിയത്. 43 പന്തില് 5 ഫോറുകളോടെയാണ് റിസ്വാന് 57 റണ്സ് നേടിയത്. 42 പന്തില് 7 ഫോറുകളുടെ അകമ്ബടിയോടെയാണ് ഇതുവരെ ഫോമിലല്ലാതിരുന്ന ബാബര് അസം വിമര്ശകരുടെ വായടപ്പിച്ചത്.

