ചെന്നൈ: തമിഴ്നാട് ഗവര്ണര് ആര് എന് രവിയെ ഉടന് നീക്കണമെന്ന ആവശ്യവുമായി തമിഴ്നാട്ടില് നിന്നുള്ള പ്രതിപക്ഷ എംപിമാര് രാഷ്ട്രപതി ദ്രൗപതി മുര്മുവിന് കത്തയച്ചു. ജനാധിപത്യപരമായി തെരഞ്ഞെടുത്ത സര്ക്കാരിന്റെ പ്രവര്ത്തനം തടസപ്പെടുത്തുന്നുവെന്നാണ് കത്തിലെ വിശദീകരണം
‘ഗവര്ണര് ഭരണഘടനാ മൂല്യങ്ങള്ക്ക് വിരുദ്ധമായും ജനങ്ങളുടെ ആഗ്രഹത്തിന് എതിരായും പ്രവര്ത്തിക്കുന്നുു. സര്ക്കാര് പാസാക്കുന്ന ബില്ലുകള് ഒപ്പിടാതെ വച്ചു താമസിപ്പിക്കുകയാണ്. ഭരണഘടനാ പദവി നിര്വഹിക്കാന് യോഗ്യനല്ല എന്ന് ഗവര്ണര് തെളിയിച്ചു’- കത്തില് ആരോപിക്കുന്നു.
അതേസമയം, ചാന്സലര് പദവിയില് നിന്ന് ഗവര്ണറെ നീക്കുന്ന ബില്ലടക്കം തമിഴ്നാട് നിയമസഭ പാസാക്കിയിട്ടുണ്ട്. മതനിരപേക്ഷതയ്ക്ക് എതിരായ പ്രസ്താവനകളും തുടര്ച്ചായി ഗവര്ണര് നടത്തുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് തമിഴ്നാട്ടിലെ ഭരണ കക്ഷിയായ ഡിഎംകെയിലെ എംപിമാര്, ഡിഎംകെ സഖ്യകക്ഷികളിലെ എംപിമാര് അടക്കം 57 എം പിമാര് രാഷ്ട്രപതിക്ക് കത്തയച്ചത്.

