മെയിന്റനൻസ് എഞ്ചിനീയർ കരാർ നിയമനം

കൊച്ചി: എറണാകുളം ജനറൽ ആശുപത്രിയുടെ വികസന സമിതിയുടെ കീഴിൽ മെയിന്റനൻസ് എഞ്ചിനീയർ തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ താത്കാലിക നിയമനം നടത്തുന്നു. യോഗ്യത ബി.ടെക് സിവിലും പ്രവൃത്തി പരിചയവും. ഉയർന്ന പ്രായപരിധി 40 വയസ്. പ്രവൃത്തി പരിചയമുളളവർക്ക് മുൻഗണന ലഭിക്കും. താത്പര്യമുളള ഉദ്യോഗാർത്ഥികൾ ഫോൺ നമ്പർ സഹിതമുളള ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സ്‌കാൻ ചെയത് ghekmhr@gmail.com ഇ-മെയിലിലേക്ക് നവംബർ 14-ന് വൈകിട്ട് അഞ്ചിന് മുൻപായി അയക്കണം.

ഇ-മെയിൽ അയക്കുമ്പോൾ ആപ്ലിക്കേഷൻ ഫോർ ദി പോസ്റ്റ് ഓഫ് മെയിൻറനൻസ് എഞ്ചിനീയർ എന്ന് ഇ- മെയിൽ സബ്ജക്ടിൽ വ്യക്തമായി രേഖപ്പെടുത്തണം. നിശ്ചിത സമയത്തിനു ശേഷം ലഭിക്കുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല. തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾ ഓഫീസിൽ നിന്നും ഫോൺ മുഖാന്തരം അറിയിപ്പ് ലഭിക്കുമ്പോൾ ബയോഡാറ്റ, യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റിൻറെ ഒറിജിനൽ തിരിച്ചറിയൽ രേഖകൾ എന്നിവയും അവയുടെ ഫോട്ടോകോപ്പിയും സഹിതം കോവിഡ് പ്രോട്ടോകോളിന് വിധേയമായി അഭിമുഖ പരീക്ഷക്ക് ഹാജരാകണം. കൂടാതെ ഇ-മെയിൽ അയച്ചതിന് ശേഷം https://forms.gle/UELnWoRKobGbiDjz9 എന്ന ഗൂഗിൾ ഡ്രൈവിൽ അപ്‌ഡേറ്റ് ചെയ്യണം.