ന്യൂഡൽഹി: ഓൾ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ രാജ്യവ്യാപകമായി പണിമുടക്ക് പ്രഖ്യാപിച്ചു. നവംബർ 19 നാണ് പണിമുടക്ക് പ്രഖ്യാപിച്ചിട്ടുള്ളത്. നവംബർ 19 രാജ്യത്തുടനീളമുള്ള ബാങ്കിങ് സേവനങ്ങൾ തടസ്സപ്പെടും.
യൂണിയനിൽ സജീവമായതിന്റെ പേരിൽ ബാങ്ക് ജീവനക്കാരെ മനഃപൂർവം ഇരകളാകുന്ന രീതിയുണ്ട്, ഇതിൽ പ്രതിഷേധിച്ചാണ് പണിമുടക്ക് നടത്തുന്നതെന്നാണ് എഐബിഇഎ അംഗങ്ങൾ അറിയിച്ചിട്ടുള്ളത്.
യൂണിയനിൽ അംഗമായവരെ കരുതിക്കൂട്ടി ഉപദ്രവിക്കുന്നത് വർദ്ധിച്ചിട്ടുണ്ടെന്നാണ് എഐബിഇഎ ജനറൽ സെക്രട്ടറി സിഎച്ച് വെങ്കിടാചലം വ്യക്തമാക്കി. പണിമുടക്ക് ദിവസങ്ങളിൽ ബാങ്കിങ് സേവനങ്ങൾ തടസ്സപ്പെടും എന്നുള്ളതിനാൽ തന്നെ ഉപഭോക്താക്കൾ അത്യാവശ്യ ഇടപാടുകൾ മുൻകൂട്ടി ചെയ്യുന്നതാണ് നല്ലത്. രാജ്യത്തെ എടിഎം സേവനങ്ങളും തടസ്സപ്പെട്ടേക്കാനിടയുണ്ടെന്ന് എഐബിഇഎ അംഗങ്ങൾ മുന്നറിയിപ്പ് നൽകുന്നു.

