ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകള്‍ സസ്‌പെന്‍ഡ് ചെയ്യപ്പെടുന്നതായി റിപ്പോര്‍ട്ട്‌

സാങ്കേതിക പ്രശ്‌നം ബാധിച്ചതു കൊണ്ട് ഇന്‍സ്റ്റഗ്രാമില്‍ ഉപഭോക്താക്കളുടെ അക്കൗണ്ടുകളെല്ലാം ഉപയോഗിക്കാനാവാതെ സസ്‌പെന്‍ഡ് ചെയ്യപ്പെടുന്നു. നിരവധിയാളുകളാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ച് രംഗത്തെത്തിയിരിക്കുന്നത്. ഇക്കാര്യം വ്യക്തമാക്കുന്ന സ്‌ക്രീന്‍ഷോട്ടുകളും ഇവര്‍ പങ്കുവെച്ചിട്ടുണ്ട്.

‘We Suspended your account on 31 october എന്ന സന്ദേശമാണ് ഉപഭോക്താക്കള്‍ കാണുന്നത്. എങ്ങനെയാണ് വ്യാപകമായി ഇങ്ങനെ ഒരു പ്രശ്‌നം ഉണ്ടായതെന്ന് വ്യക്തമല്ല. ഇന്‍സ്റ്റാഗ്രാം പോളിസി ലംഘനങ്ങളുണ്ടായാല്‍ മാത്രമാണ് ഈ രീതിയില്‍ അക്കൗണ്ടുകള്‍ സസ്‌പെന്‍ഡ് ചെയ്യപ്പെടുള്ളത്. എന്നാല്‍ അത്തരം പ്രവൃത്തികളൊന്നും ചെയ്യാത്തവരുടെ അക്കൗണ്ടുകള്‍ കൂട്ടമായി സസ്‌പെന്‍ഡ് ചെയ്യപ്പെടുകയാണ്.

വിഷയത്തില്‍ ഇന്‍സ്റ്റാഗ്രാമും പ്രതികരിച്ചിട്ടുണ്ട്. ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ പ്രവേശിക്കുന്നതില്‍ ചില പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ടെന്ന് തങ്ങള്‍ അറിഞ്ഞിട്ടുണ്ടെന്നും അത് പരിശോധിച്ചു കൊണ്ടിരിക്കുകയാണെന്നും പ്രയാസം നേരിട്ടതില്‍ ഖേദിക്കുന്നുവെന്നും ഇന്‍സ്റ്റാഗ്രാം ട്വീറ്റ് ചെയ്തു.