പഠനത്തില്‍ വിദ്യാര്‍ഥികള്‍ മത്സരബുദ്ധിയോടെ തന്നെയാണ് വിജയിച്ച് വരേണ്ടത്: എം.ടി

തിരൂര്‍: സംസ്ഥാനത്തെ വിദ്യാഭ്യാസ സമ്പ്രദായത്തിനെതിരെ വിമര്‍ശനവുമായി എം.ടി വാസുദേവന്‍ നായര്‍. തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വ്വകലാശാലയുടെ പത്താം വാര്‍ഷിക- മലയാള വാരാഘോഷ ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തവെയാണ് എംടിയുടെ വിമര്‍ശനം.

‘പഠനത്തില്‍ വിദ്യാര്‍ഥികള്‍ മത്സരബുദ്ധിയോടെ തന്നെയാണ് വിജയിച്ച് വരേണ്ടത്. നിലവില്‍ സംസ്ഥാനത്തെ സ്‌കൂളുകളില്‍ എല്ലാ കുട്ടികളെയും ജയിപ്പിക്കുന്ന അവസ്ഥയാണുള്ളത്. എന്നാല്‍, അറിവിന്റെ ലോകത്തേക്ക് കടക്കുമ്പോള്‍ മത്സരിച്ച് തന്നെ ജയിക്കണം’- അദ്ദേഹം പറഞ്ഞു.

അതേസമയം, സംസ്ഥാന സര്‍ക്കാരിന്റെ കേരള ജ്യോതി അവാര്‍ഡിനര്‍ഹനായ എംടിയെ സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ഡോ. അനില്‍ വള്ളത്തോള്‍ ഉപഹാരം നല്‍കി ആദരിച്ചു.