തിരുവനന്തപുരം: തനിക്കെതിരായ മുന് സ്പീക്കര് പി. ശ്രീരാമകൃഷ്ണന്റെ ഫേസ്ബുക്ക് പോസ്റ്റിന് മറുപടിയുമായി സ്വപ്ന സുരേഷ് രംഗത്ത്. ശ്രീരാമകൃഷ്ണന്റെ സ്വകാര്യ ചിത്രങ്ങളടക്കമുള്ള കുറിപ്പാണ് സ്വപ്ന ഫേസ്ബുക്കില് പങ്കുവെച്ചിരിക്കുന്നത്.
‘ശ്രീരാമകൃഷ്ണന്റെ ഫേസ്ബുക്ക് പോസ്റ്റിനും അനുബന്ധ വാദങ്ങള്ക്കുമുള്ള ഏറ്റവും ലളിതവും വിനീതവുമായ മറുപടിയാണിത്, ഒപ്പം ഓര്മ്മപ്പെടുത്തലും. കൂടുതല് ഓര്ക്കാന് കഴിയുന്നില്ലെങ്കില് എനിക്കെതിരെ മാനനഷ്ടക്കേസ് കൊടുക്കാന് ഈ മാന്യനെ ഞാന് വെല്ലുവിളിക്കുകയാണ്. അപ്പോള് കൂടുതല് തെളിവുകള് നല്കാന് എനിക്ക് സാധിക്കും’- സ്വപ്ന ഫേസ്ബുക്കില് കുറിച്ചു.
അതേസയം, തനിക്കെതിരെയുള്ള ചിത്രവധത്തിന്റെ മൂന്നാംഘട്ടമാണ് സ്വപ്നയുടെ ആരോപണങ്ങള് എന്നായിരുന്നു ശ്രീരാമകൃഷ്ണന് നേരത്തെ പ്രതികരിച്ചത്. രാഷ്ട്രീയ വൈരാഗ്യത്തിന്റെ പേരില് മാത്രം പ്രചരിപ്പിക്കപ്പെടുന്ന അസത്യങ്ങളാണിതെന്ന് പൊതുസമൂഹം തിരിച്ചറിയണമെന്നും, സംഘ പരിവാറിന്റെ കുബുദ്ധിയും, ആസൂത്രണവും കൊണ്ടുണ്ടായ വ്യക്തിഹത്യയാണ് തനിക്കെതിരെ നടക്കുന്നതെന്നും ശ്രീരാമകൃഷ്ണന് കുറിച്ചിരുന്നു.

