മൈക്രോസോഫ്റ്റിന്റെ പുത്തന്‍ അപ്‌ഡേഷന്‍ അറിയാം

വാഷിങ്ടണ്‍: വിന്‍ഡോസ് 11 ആന്‍ഡ്രോയിഡ് 13ല്‍ പ്രവര്‍ത്തിക്കുമെന്ന് സ്ഥിരീകരിക്കുന്ന അപ്ഡേറ്റഡ് റോഡ്മാപ്പ് പ്രസിദ്ധീകരിച്ച് മൈക്രോസോഫ്റ്റ്. വിന്‍ഡോസ് 11നൊപ്പം WSA (Windows Subsystem for Android) ഉം മൈക്രോസോഫ്റ്റ് പ്രസിദ്ധീകരിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. രണ്ട് ഓപ്പറേറ്റിങ് സിസ്റ്റങ്ങളെയും വിവിധ സംയോജനങ്ങളിലൂടെ കൂടുതല്‍ അടുപ്പിക്കുക എന്നതാണ് ഈ സാങ്കേതികതയിലൂടെ ലക്ഷ്യമിടുന്നത്.

ഡബ്ലിയുഎസ്എ കണ്ടെയ്നറിനും വിന്‍ഡോസിനും ഇടയില്‍ ഫയല്‍ ഷെയര്‍ ചെയ്യുന്നതുപോലെയുള്ള പുതിയ ഫീച്ചറുകളും മൈക്രോസോഫ്റ്റ് കൊണ്ടുവരുന്നുണ്ട്. പിസിയില്‍ നിന്ന് നേരിട്ട് ഫോണിലെ പ്രവര്‍ത്തനങ്ങളിലേക്കോ ആപ്പുകളിലേക്കോ എളുപ്പത്തില്‍ ആക്സസ് ലഭ്യമാക്കുന്നതാണ് ഈ സംവിധാനം. WSAയും അതിന്റെ അനുബന്ധ ഫീച്ചറുകളും 2023 ന്റെ തുടക്കത്തോടെ ആഗോള വിപണിയില്‍ വിപുലമാക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.

മൈക്രോസോഫ്റ്റ് അടുത്തിടെ WSA യില്‍ പ്രിന്റ്, ലൊക്കേഷന്‍ + ജിപിഎസ്, സെക്കന്‍ഡറി ഡിസ്പ്ലേ, മൈക്രോഫോണ്‍ ആക്സസ് തുടങ്ങിയ നിരവധി അപ്ഡേഷനുകള്‍ കൊണ്ടുവന്നിരുന്നു.