ലോകകപ്പ് ഇന്ത്യയില്‍ തന്നെ നടക്കും; പാകിസ്ഥാന് മറുപടിയുമായി കേന്ദ്ര കായികമന്ത്രി അനുരാഗ് താക്കൂര്‍

ഡല്‍ഹി: പാകിസ്ഥാനില്‍ നടക്കുന്ന ഏഷ്യാകപ്പില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം പങ്കെടുത്തില്ലെങ്കില്‍ ഇന്ത്യയില്‍ നടക്കുന്ന ഏകദിന ലോകകപ്പ് ബഹിഷ്‌കരിക്കുമെന്ന പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ പരാമര്‍ശത്തിന് മറുപടിയുമായി കേന്ദ്ര കായിക മന്ത്രി അനുരാഗ് താക്കൂര്‍.

അടുത്തവര്‍ഷം നിശ്ചയിച്ചിരിക്കുന്ന ഏകദിന ലോകകപ്പ് ഇന്ത്യയില്‍ തന്നെ നടക്കുമെന്നും ലോകത്തെ എല്ലാ വലിയ ടീമുകളും പാകിസ്ഥാന്‍ ഉള്‍പ്പെടെ പങ്കെടുക്കുമെന്നും അനുരാഗ് താക്കൂര്‍ വ്യക്തമാക്കി. ഒരു കായിക ഇനത്തിലും ഇന്ത്യയെ അവഗണിക്കാന്‍ ആര്‍ക്കും ആകില്ല. ഇന്ത്യ കായിക ലോകത്തെ പവര്‍ഹൗസാണ്. പ്രത്യേകിച്ച് ക്രിക്കറ്റില്‍ ഇന്ത്യ പ്രധാനപ്പെട്ട ശക്തിയാണ്. ഏഷ്യാ കപ്പിനായി ഇന്ത്യന്‍ ടീമിനെ പാകിസ്ഥാനിലേക്ക് അയക്കണമോയെന്ന കാര്യത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം തീരുമാനം എടുക്കും- താക്കൂര്‍ വ്യക്തമാക്കി.