രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാൻ നാരങ്ങ….

വിറ്റാമിനുകളാൽ സമ്പന്നമാണ് നാരങ്ങ. ആരോഗ്യത്തിനും സൗന്ദര്യത്തിനും മുടി സംരക്ഷണത്തിനുമെല്ലാം നാരങ്ങ സഹായിക്കും. ആന്റിഓക്സിഡന്റുകളാൽ സമ്പുഷ്ടമാണ് നാരങ്ങ. ഇത് ആരോഗ്യത്തിന് ഒട്ടേറെ ഗുണം ചെയ്യും. ദിവസവും ചെറുചൂടുവെള്ളത്തിൽ നാരങ്ങാനീര് ഒഴിച്ച് കുടിക്കുന്നത് വളരെ നല്ലതാണ്. ദിവസവും രാവിലെ വെറും വയറ്റിൽ നാരങ്ങാവെള്ളം കുടിക്കുന്നത് വൃക്കയിൽ കല്ല് ഉണ്ടാകുന്നതിനെ തടയുമെന്നു പഠനങ്ങളിൽ പറയുന്നു. മാനസിക പിരിമുറുക്കം കൂടുതൽ അനുഭവിക്കുന്ന സമയങ്ങളിൽ അൽപ്പം നാരങ്ങ ജ്യൂസ് കുടിക്കുന്നത് മനസ്സിന് ഉന്മേഷം പകരും.

നാരങ്ങാ നീര് മുടിയിൽ പുരട്ടുന്നത് മുടിക്ക് സ്വാഭാവിക തിളക്കം നൽകും. വായ്നാറ്റം, ബാക്ടീരിയ, മോണയിലെ രക്തസ്രാവം, പല്ലുവേദന എന്നിവയ്ക്കെതിരേ പ്രകൃതിദത്തമായി പോരാടാനും ഇത് നിങ്ങളെ സഹായിക്കും. ഇതിനായി, ടൂത്ത് പേസ്റ്റിലേക്ക് കുറച്ച് തുള്ളി നാരങ്ങ നീര് ചേർത്ത് പല്ല് തേയ്ക്കുക.

ഫോളേറ്റ്, കാത്സ്യം, ഇരുമ്പ്, പൊട്ടാസ്യം, സിങ്ക്, മാംഗനീസ്, പ്രോട്ടീൻ തുടങ്ങിയവയും നാരങ്ങയിൽ അടങ്ങിയിരിക്കുന്നു. ദഹന പ്രശ്നങ്ങൾക്ക് മികച്ച പ്രതിവിധിയാണ് നാരങ്ങ. ഭക്ഷണത്തിന് മുകളിൽ കുറച്ച് നാരങ്ങാനീര് പിഴിഞ്ഞൊഴിക്കുന്നത് ദഹനത്തിന് സഹായിക്കും. നാരങ്ങയിലെ വിറ്റാമിൻ സി രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കും.