ഇത്തവണത്തെ ബാലണ് ഡി ഓര് പുരസ്കാരം റയല് മാഡ്രിഡ് താരം കരീം ബെന്സെമയ്ക്ക്. ചാംപ്യന്സ് ലീഗും സ്പാനിഷ് ലീഗും റയലിന് സമ്മാനിച്ച താരമാണ് ബെന്സെമ. 46 മത്സരങ്ങളില് 44 ഗോളുകളാണ് ബെന്സെമ നേടിയത്. ഫ്രഞ്ച് ഫുട്ബോള് മാഗസിന് നല്കുന്ന ബാലണ് ഡി ഓര് ചുരുക്കപ്പട്ടികയിലെ 30 താരങ്ങളില് നിന്ന് വോട്ടെടുപ്പിലൂടെയാണ് വിജയിയെ തെരഞ്ഞെടുത്തത്.
ബാഴ്സലോണയുടെ റോബര്ട്ട് ലെവന്ഡോവ്സ്കി, ലിവര്പൂളിന്റെ മുഹമ്മദ് സലാ, ബയേണ് മ്യൂണിക് താരം സാദിയോ മാനെ, സൂപ്പര്താരം ക്രിസ്റ്റ്യാനോ റൊണാള്ഡോ എന്നിവരെല്ലാം സാധ്യതാ പട്ടികയിലുണ്ടായിരുന്നു. നിലവിലെ ജേതാവ് ലിയോണല് മെസ്സിക്ക് സാധ്യതാ പട്ടകയില് ഇടംനേടാനായില്ലെന്നതും ചര്ച്ചയായിരുന്നു. വനിതാ ബാലോണ് ഡി ഓര്, മികച്ച യുവതാരത്തിനുള്ള കോപ ട്രോഫി, മികച്ച ഗോള്കീപ്പര്ക്കുള്ള ലെവ് യാഷിന് ട്രോഫി എന്നിവയും സമ്മാനിക്കും.
അലക്സിയ പുട്ടിയാസ് ആണ് മികച്ച വനിതാ താരം. യുവതാരത്തിനുള്ള കോപ്പ ട്രോഫിക്ക് ബാഴ്സലോണയുടെ ഗാവി അര്ഹനായി.

