ഗീലോംഗ്: ട്വന്റി 20 ലോകകപ്പിലെ ഉദ്ഘാടന മത്സരത്തില് ശ്രീലങ്കക്കെതിരെ നമീബിയക്ക് 55 റണ്സിന്റെ അട്ടിമറി വിജയം.
ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ നമീബിയ, 20 ഓവറില് 7 വിക്കറ്റ് നഷ്ടത്തില് 163 റണ്സ് നേടി. 28 പന്തില് 44 റണ്സ് നേടിയ ജാന് ഫ്രൈലിങ്കും 16 പന്തില് 31 റണ്സ് നേടിയ ജെ ജെ സ്മിത്തുമാണ് നമീബിയക്ക് വേണ്ടി തിളങ്ങിയത്.
മറുപടി ബാറ്റിംഗില് 19 ഓവറില് 108 റണ്സില് ശ്രീലങ്കയുടെ പോരാട്ടം അവസാനിച്ചു. ആക്രമണോത്സുകമായി പന്തെറിഞ്ഞ നമീബിയന് ബൗളര്മാര്ക്ക് മുന്നില് ശ്രീലങ്കന് പുലികള് പൂച്ചക്കുട്ടികളായി കൂടാരം കയറി. 2 വിക്കറ്റുകള് വീതം പിഴുത ഡേവിഡ് വീസ്, ബെര്ണാര്ഡ് ഷോള്ട്സ്, ബെന് ഷികോംഗോ, ജാന് ഫ്രൈലിങ്ക് എന്നിവരാണ് ശ്രീലങ്കയെ തകര്ത്തത്. 29 റണ്സ് എടുത്ത ക്യാപ്ടന് ദാസുന് ശനാക മാത്രമാണ് ലങ്കന് നിരയില് പിടിച്ചു നിന്നത്.

