തിരുവനന്തപുരം: ബംഗാള് ഉള്ക്കടലില് ന്യൂനമര്ദ്ദ സാധ്യതയുള്ളതിനാല് കേരളത്തില് അടുത്ത അഞ്ചുദിവസം വ്യാപകമായി മഴപെയ്യുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.
തിങ്കളാഴ്ചയും ചൊവ്വാഴ്ചയും ഒറ്റപ്പെട്ടകേന്ദ്രങ്ങളില് അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാവകുപ്പ് അറിയിച്ചു. ഞായറാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട് ജില്ലകളില് യെല്ലോ അലേര്ട്ട് നല്കിയിട്ടുണ്ട്. തിങ്കള്. ചൊവ്വ ദിവസങ്ങളില് കണ്ണൂര്, കാസര്കോട് ഒഴികെയുള്ള 12 ജില്ലകള്ക്കും യെല്ലോ അലേര്ട്ട് പ്രഖ്യാപിച്ചു.

