തിരുവനന്തപുരം: സംസ്ഥാനത്ത് വിജിലന്സ് ആന്റ് ആന്റി കറപ്ഷന് ബ്യൂറോയുടെ നേതൃത്വത്തില് നടപ്പാക്കുന്ന അഴിമതി രഹിത കേരളം പദ്ധതിക്ക് തുടക്കമാകുന്നു. ഈ മാസം 18ന് രാവിലെ 10.30ന് നാലാഞ്ചിറ ഗിരിദീപം കണ്വെക്ഷന് സെന്ററില് വെച്ച് പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന് നിര്വ്വഹിക്കും.
അഴിമതിക്കാര്ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടികളാണ് സംസ്ഥാന സര്ക്കാര് നടപ്പിലാക്കുന്നത്. നാടിന്റെ വികസനത്തെ പിന്നോട്ട് നയിക്കുന്ന ഒരു വിപത്താണ് അഴിമതി എന്ന് പുതു തലമുറയെ മനസ്സിലാക്കി കൊടുക്കുന്നതിന് വേണ്ടിയും, ഭാവി തലമുറയുടെ വാഗ്ദാനങ്ങളായ വിദ്യാര്ത്ഥികളും യുവജനങ്ങളേയും ഇതിന്റെ മുന് നിര പോരാളികളാക്കുന്നതിന് വേണ്ടിയും അഴിമതി രഹിത കേരളം എന്ന സംസ്ഥാന വ്യാപകമായ ഒരു പ്രചാരണം വിദ്യാര്ത്ഥികളെ ഉള്പ്പെടുത്തി വിജിലന്സ് ആന്ഡ് ആന്റി കറപ്ഷന് ബ്യൂറോ സംഘടിപ്പിച്ചിട്ടുള്ളത്.
അതേസമയം, ചടങ്ങില് കടകംപള്ളി സുരേന്ദ്രന് എംഎല്എ അധ്യക്ഷനാവും. വിജിലന്സ് ഡയറക്ടര് മനോജ് എബ്രഹാം ഐപിഎസ് സ്വാഗതവും, ആര്ച്ച് ബിഷപ്പ് മാര് ബസേലിയോസ് കാത്തോലിക ബാവ മുഖ്യപ്രഭാഷണം നടത്തും. സിനിമാ താരം നിവിന് പോളി മുഖ്യാതിഥിയാകും. അഴിമതിക്കെതിരെ വിജിലന്സ് വിഭാഗം തയ്യാറാക്കിയ ബോധവത്കരണ നാടകവും പരിപാടിയോടനുബന്ധിച്ച് അവതരിപ്പിക്കും. കൂടാതെ ഒക്ടോബര് 31 മുതല് നവംബര് 5 വരെ സ്കൂളുകള് , റെസിഡന്സ് അസോസിയേഷനുകള് , സര്ക്കാര് സ്ഥാപനങ്ങള് എന്നിവടങ്ങളിലായി വിജിലന്സ് ബോധവല്ക്കരണവാരാചരണവും നടത്തും.

