സ്‌ക്രീന്‍ഷോട്ട് ബ്ലോക്കിംഗുമായി വാട്‌സ്ആപ്പ്

ആയിരത്തിലധികം വ്യക്തികളെ ഇനി ഒറ്റ ഗ്രൂപ്പില്‍ ഉള്‍പ്പെടുത്താനാവുന്ന ഫീച്ചര്‍ വാട്സ്ആപ്പ് ഈയിടെ അവതരിപ്പിച്ചിരുന്നു. പുതിയ ഫീച്ചര്‍ ഈയാഴ്ചയില്‍ വരുന്ന അപ്ഡേഷനില്‍ തന്നെ ലഭിച്ചേക്കും. അപ്ഡേഷന്‍ വന്നു കഴിഞ്ഞാല്‍ 1,024 പേരെ വരെ ഒരു വാട്സ്ആപ്പ് ഗ്രൂപ്പില്‍ ഉള്‍പ്പെടുത്താം.

അതേസമയം, ആകര്‍ഷകമായ മറ്റൊരു ഫീച്ചര്‍ സ്‌ക്രീന്‍ഷോട്ട് ബ്ലോക്കിംഗ് ആണ്. ഇതുപ്രകാരം ഒറ്റ തവണ മാത്രം കാണുന്ന രീതിയില്‍ അയക്കുന്ന view-once മെസേജുകള്‍ ഇനി സ്‌ക്രീന്‍ഷോട്ട് ചെയ്ത് സൂക്ഷിക്കാന്‍ കഴിയില്ല. ഇത്തരം മെസേജുകള്‍ സ്‌ക്രീന്‍ഷോട്ട് എടുക്കുന്നത് പൂര്‍ണമായും ബ്ലോക്ക് ചെയ്യുമെന്ന് വാട്സ്ആപ്പ് അറിയിക്കുന്നു. പ്രീമിയം സബ്സ്‌ക്രിപ്ഷന്‍ വരുമെന്നും സൂചനയുണ്ട്. എന്നാല്‍ വാട്സ്ആപ്പ് പ്രീമിയം എടുക്കാന്‍ എത്ര രൂപ ഈടാക്കുമെന്ന് വ്യക്തമല്ല. നിങ്ങളുടെ ലൊക്കേഷന്‍ എവിടെയാണെന്നതിനെ കേന്ദ്രീകരിച്ചായിരിക്കും സബ്സ്‌ക്രിപ്ഷന്‍ ചിലവെന്നാണ് പറയപ്പെടുന്നത്.

വാട്സ്ആപ്പില്‍ ഫോട്ടോകളും വീഡിയോകളും മറ്റ് രേഖകളുമെല്ലാം നാം ഡോക്യുമെന്റ് രൂപത്തിലാക്കി അയക്കാറുണ്ട്. പുതിയ ഫീച്ചര്‍ പ്രകാരം ഡോക്യുമെന്റ് അയക്കുമ്‌ബോള്‍ ക്യാപ്ഷന്‍ നല്‍കാനുള്ള ഓപ്ഷന്‍ വരുമെന്നാണ് വാട്സ്ആപ്പ് സൂചന നല്‍കുന്നത്.