ഒരോ ഹര്‍ജികളായി പരിഗണിക്കാനാകില്ല; തെരുവുനായ വിഷയം അടുത്ത വര്‍ഷം പരിഗണിക്കാമെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: തെരുവുനായ വിഷയം അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ വീണ്ടും പരിഗണിക്കാമെന്ന് സുപ്രീംകോടതി. ഏഴ് വര്‍ഷത്തിനിടെ രാജ്യത്ത് നടന്ന നായ കടിയുമായി ബന്ധപ്പെട്ട സ്ഥിതിവിവര കണക്കുകള്‍ ഹാജരാക്കാന്‍ കേന്ദ്രസര്‍ക്കാരിന് കോടതി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

തെരുവുനായ വിഷയത്തില്‍ ഒരോ ഹര്‍ജികളായി പരിഗണിക്കാനാകില്ല. വ്യക്തിഗത വിഷയങ്ങളില്‍ അതത് ഹൈക്കോടതികളെ സമീപിക്കണമെന്നും സുപ്രീംകോടതി അറിയിച്ചു. ജസ്റ്റിസ് സിരിജഗന്‍ കമ്മറ്റി റിപ്പോര്‍ട്ടിന് മേല്‍ എതിര്‍പ്പുള്ളവര്‍ സത്യവാങ്മൂലം സമര്‍പ്പിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.