കെഎസ്ആര്‍ടിസിയില്‍ ബയോ മെട്രിക് പഞ്ചിംഗ് സംവിധാനം വരുന്നു

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ ബയോ മെട്രിക് പഞ്ചിംഗ് ഏര്‍പ്പെടുത്താനൊരുങ്ങുന്നു. കെല്‍ട്രോണ്‍ മുഖാന്തരമാണ് പദ്ധതി നടപ്പാക്കുക. കാല്‍ ലക്ഷത്തിലേറെ ജീവനക്കാരുള്ള കെഎസ്ആര്‍ടിസിയില്‍ ആധാര്‍ അധിഷ്ടിതമായ പഞ്ചിംഗ് സംവിധാനമാണ് നടപ്പിലാക്കുന്നത്.

അതേസമയം, എല്ലാ യൂണിറ്റുകളിലേക്കും ജീവനക്കാരുടെ വിവരം ശേഖരിക്കാനുള്ള ഫോം എത്തിക്കും. കെല്‍ട്രോണ്‍ പ്രതിനിധികള്‍ എല്ലാ യൂണിറ്റിലുമെത്തി ഇത് ശേഖരിച്ച് പഞ്ചിംഗ് സംവിധാനമൊരുക്കും. എത്രയും പെട്ടെന്ന് സംവിധാനം നടപ്പില്‍ വരുത്താനാണ് കെഎസ്ആര്‍ടിസിയുടെ നീക്കം.