പത്തനംതിട്ട: ഇലന്തൂരിലെ ആഭിചാര കൊലപാതകത്തില്‍ ഭഗവല്‍ സിംഗിന്റെ വീടിനടുത്ത് നിന്ന് കണ്ടെത്തിയ മൃതദേഹാവശിഷ്ടങ്ങള്‍ പത്മയുടേതെന്ന് റിപ്പോര്‍ട്ട്. മൃതദേഹം കൂടുതല്‍ പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. കോട്ടയം മെഡിക്കല്‍ കോളേജില്‍ നിന്നുള്ള ഫോറന്‍സിക് സംഘം എത്തി ഡിഎന്‍എ സാംപിള്‍ ശേഖരിച്ചിട്ടുണ്ട്.
അതേസമയം, മൃതദേഹത്തിന്റെ ഇരുപതോളം കഷ്ണങ്ങളാണ് കണ്ടെത്തിയത്. മൃതദേഹത്തിന് മുകളില്‍ ഉപ്പ് വിതറിയ നിലയിലായിരുന്നു. പ്രതികള്‍ ചേര്‍ന്ന് തലയറുത്ത് ചോര പാത്രത്തില്‍ എടുത്തിരുന്നു. ശരീരമാസകലം മുറിവുണ്ടാക്കി. റോസ്ലിന്റെ മൃതദേഹത്തിനായി വീടിന്റെ മറ്റൊരു ഭാഗത്ത് തിരച്ചില്‍ പുരോഗമിക്കുകയാണ്. നീലച്ചിത്രത്തില്‍ അഭിനയിച്ചാല്‍ പണം തരാമെന്ന് പറഞ്ഞാണ് രണ്ട് സ്ത്രീകളെയും ആഭിചാര കൊലയ്ക്ക് ഇരയാക്കിയത്.
സംഭവത്തില്‍ ദേശീയ വനിതാ കമ്മീഷന് റിപ്പോര്‍ട്ട് തേടി. സംഭവത്തെക്കുറിച്ച് ഏഴ്് ദിവസത്തിനകം വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. അന്വേഷണം സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്നും വനിതാ കമ്മീഷന് അദ്ധ്യക്ഷ രേഖാ ശര്‍മ ആവശ്യപ്പെട്ടു. മൂന്ന് പേരെ നിലവില്‍ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

