ന്യൂഡല്‍ഹി: ദേശീയ ഗെയിംസിലെ യോഗാസന വിഭാഗത്തില്‍ സ്വര്‍ണം നേടി ഗുജറാത്ത് സ്വദേശി പൂജ പട്ടേല്‍. ഇതോടെ യോഗയില്‍ സ്വര്‍ണമെഡല്‍ നേടുന്ന ആദ്യ അത്ലറ്റ് എന്ന പട്ടമാണ് പൂജ സ്വന്തമാക്കിയത്.
ദേശീയ ഗെയിംസില്‍ ഉള്‍പ്പെടുത്തിയ അഞ്ച് പുതിയ കായിക ഇനങ്ങളില്‍ ഒന്നാണ് യോഗ. കബഡി, ഖോ ഖോ, മല്ലഖംബ തുടങ്ങിയ കായിക ഇനങ്ങളും ഉള്‍പ്പെടുന്ന പരമ്ബരാഗത വിഭാഗത്തിലാണ് യോഗ ഉള്‍പ്പെടുത്തിയിരുന്നത്. മത്സരത്തില്‍ മികച്ച പ്രകടനം കാഴ്ചവെച്ചാണ് പൂജ ചരിത്രപുസ്തകങ്ങളില്‍ തന്റെ പേര് എഴുതിച്ചേര്‍ത്തത്.

