ഏവര്ക്കും നബിദിനാശംസകള് നേര്ന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ‘സാഹോദര്യത്തിന്റെയും സമത്വത്തിന്റെയും മഹത്വമുള്ക്കൊള്ളുന്ന സന്ദേശങ്ങളാണ് മുഹമ്മദ് നബി പങ്കു വച്ചത്. പരസ്പരസ്നേഹത്തിലധിഷ്ഠിതമായ മാനവികത ഉയര്ത്തിപ്പിടിക്കുന്നതാണ് നബി സ്മരണയുണര്ത്തുന്ന നബിദിനം. ഏവര്ക്കും ഹൃദയപൂര്വ്വം ആശംസകള്’- അദ്ദേഹം പറഞ്ഞു.
നബിദിനാഘോഷത്തിന്റെ ഭാഗമായി സംസ്ഥാനത്ത് മൗലീദ് സദസ്സുകളും ഘോഷയാത്രയും മദ്രസ വിദ്യാര്ഥികളുടെ കലാപരിപാടികളും നടക്കും. അതേസമയം, കൊവിഡ് പ്രതിസന്ധിയെത്തുടര്ന്ന് കഴിഞ്ഞ രണ്ടു വര്ഷം നബിദിനം വിപുലമായി ആഘോഷിച്ചിരുന്നില്ല.

