ന്യൂഡല്ഹി: ഇന്ത്യന് സ്റ്റാര്ട്ടപ്പ് കമ്പനിയായ സാഗര് ഡിഫന്സ് എഞ്ചിനീയറിംഗ് വികസിപ്പിച്ച രാജ്യത്തെ ആദ്യ മനുഷ്യവാഹക ശേഷിയുള്ള ഡ്രോണ് ഉടന് നാവിക സേനക്ക് ലഭ്യമാകും. 130 കിലോ ഭാരം വഹിക്കാന് ശേഷിയുള്ള ഡ്രോണ്, 33 മിനിട്ട് കൊണ്ട് 25 കിലോ മീറ്റര് വരെ സഞ്ചരിക്കും.
അതേസമയം, ഡ്രോണിന്റെ പരീക്ഷണ വീഡിയോകള് പുറത്ത് വന്നിട്ടുണ്ട്. ഡ്രോണിനുള്ളില് ഒരാള് ഇരിക്കുന്നതും, പതിയെ 4 മീറ്ററോളം ഉയരുന്ന ഡ്രോണ് കുറച്ച് നിമിഷം അന്തരീക്ഷത്തില് തങ്ങി നിന്ന ശേഷം സുരക്ഷിതമായി നിലത്തിറങ്ങുന്നതും വീഡിയോയില് കാണാന് സാധിക്കും.
അടിയന്തിര ഘട്ടത്തില് പാരച്യൂട്ട് ലാന്ഡിംഗും, സാങ്കേതിക തകരാറുണ്ടായാല് അതിവേഗം സുരക്ഷിതമായി നിലത്തിറങ്ങാനുള്ള സംവിധാനവും സാധ്യമാണ്. ഡ്രോണിന്റെ പരീക്ഷണ പറക്കലിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും സാക്ഷ്യം വഹിച്ചിരുന്നു.
#WATCH | ‘Varuna’ country’s first human-carrying drone, developed by the Indian startup Sagar Defence Engineering, will soon be inducted into Indian Navy pic.twitter.com/RhyjvAYn1E
— ANI (@ANI) October 5, 2022

