ബ്ലോക്ക് ടെക്നോളജി മാനേജർ: അഭിമുഖം ഒക്ടോബർ 12ന്

ആലപ്പുഴ: അഗ്രികൾച്ചറൽ ടെക്നോളജി മാനേജ്മെന്റ് ഏജൻസി (ആത്മ)യിൽ കരാർ അടിസ്ഥാനത്തിൽ ബ്ലോക്ക് ടെക്നോളജി മാനേജരെ നിയമിക്കുന്നു. രണ്ട് ഒഴിവുകളുണ്ട്. കൃഷി, വെറ്ററിനറി ആൻഡ് അനിമൽ ഹസ്ബന്ററി, ഫിഷറീസ്, ഡയറി ടെക്നോളജി മേഖലകളിൽ ബിരുദാനന്തര ബിരുദമാണ് യോഗ്യത.

പ്രതിമാസം 29,535 രൂപ ഹോണറേറിയം ലഭിക്കും. പ്രായപരിധി: 20-45 വയസ്സ്. താത്പര്യമുള്ളവർക്ക് യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസലും ബയോഡേറ്റയും സഹിതം ഒക്ടോബർ 12-ന് രാവിലെ 11 മണിക്ക് ആത്മ പ്രോജക്ട് ഡയറക്ടറുടെ കളർകോടുള്ള കാര്യാലയത്തിൽ അഭിമുഖത്തിനെത്താം. കമ്പ്യൂട്ടർ പരിജ്ഞാനം, മാതൃഭാഷ കൈകാര്യം ചെയ്യാനുള്ള പ്രാവീണ്യം എന്നിവയ്ക്ക് മുൻഗണന. ഫോൺ: 0477 2962961.

അതേസമയം, പൂജപ്പുര ഗവണ്മെന്റ് ഹോം ആൻഡ് സ്പെഷ്യൽ ഹോമിൽ മൾട്ടി ടാസ്‌ക് കെയർ പ്രൊവൈഡർമാരുടെ (ക്ലീനിംഗ് ഉൾപ്പെടെ) രണ്ട് ഒഴിവിലേക്ക് അപേക്ഷിക്കാം. ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിലാണ് നിയമനം. ഏഴാം ക്ലാസ് പാസ്സായ 45 വയസ്സിന് താഴെ പ്രായമുള്ളവർക്കാണ് അവസരം. അപേക്ഷകൾ സൂപ്രണ്ട്, ഗവ.ചിൽഡ്രൻസ് ഹോം & സ്‌പെഷ്യൽ ഹോം പൂജപ്പുര തിരുവനന്തപുരം 695012 എന്ന വിലാസത്തിൽ അയക്കുകയോ നേരിട്ട് സമർപ്പിക്കുകയോ ചെയ്യണമെന്ന് സൂപ്രണ്ട് അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0471 2342075.