ഒരു ട്വീറ്റില്‍ തന്നെ ചിത്രങ്ങളും വീഡിയോകളും ജിഫും പങ്കുവയ്ക്കാന്‍ സാധിക്കുന്ന തരത്തിലുള്ള ഫീച്ചറുമായി കമ്പനി. നിലവില്‍, ട്വീറ്റില്‍ ഒരു മീഡിയ ഫയല്‍ മാത്രം പങ്കുവയ്ക്കാന്‍ കഴിയുന്ന ഓപ്ഷനാണ് ഉള്ളത്.
കഴിഞ്ഞ ഏപ്രില്‍ മാസത്തിലാണ് പ്രമുഖ എന്‍ജിനീയറായ അലസാന്‍ട്രോ പലൂസി ഈ ഫീച്ചറിനെ കുറിച്ചുള്ള വിവരങ്ങള്‍ പങ്കുവെച്ചത്. പിന്നീട് ട്വിറ്റര്‍ ഔദ്യോഗിക സ്ഥിരീകരണങ്ങള്‍ നടത്തുകയായിരുന്നു. ഇനി മുതല്‍ ഐഒഎസ്, ആന്‍ഡ്രോയ്ഡ് ഉപയോക്താക്കള്‍ക്ക് ഈ ഫീച്ചര്‍ ലഭ്യമാകും.
ട്വീറ്റ് കംപോസറില്‍ കാണുന്ന ഫോട്ടോ ഐക്കണ്‍ ക്ലിക്ക് ചെയ്താല്‍ ആവശ്യമുള്ള മീഡിയ ഫയലുകള്‍ തിരഞ്ഞെടുക്കാന്‍ കഴിയും. ഇത്തരം ഫയലുകള്‍ ഗ്രിഡ് മാതൃകയിലാണ് ക്രമീകരിക്കുക. പരമാവധി നാല് മീഡിയ ഫയലുകള്‍ ഇത്തരത്തില്‍ ഉള്‍പ്പെടുത്താന്‍ സാധിക്കും.

