ഐഎസ്എല്‍: 28 അംഗ ബ്ലാസ്റ്റേഴ്സ് ടീമിനെ പ്രഖ്യാപിച്ചു

കൊച്ചി: ഐഎസ്എല്‍ 2022-23 സീസണിനുളള 28 അംഗ കേരള ബ്ലാസ്റ്റേഴ്സ് ടീമിനെ പ്രഖ്യാപിച്ചു. ജെസല്‍ കാര്‍നെറോയാണ് ബ്ലാസ്റ്റേഴ്സിനെ നയിക്കുക. സഹല്‍ അബ്ദുള്‍ സമദ്, രാഹുല്‍ കെ.പി, ബിജോയ് വര്‍ഗീസ്, വിബിന്‍ മോഹനന്‍, ശ്രീകുട്ടന്‍, സച്ചിന്‍ സുരേഷ്, നിഹാല്‍ സുധീഷ് തുടങ്ങി ഏഴ് മലയാളികള്‍ ടീമിലുണ്ട്.

ഒക്ടോബര്‍ ഏഴിന് ഈസ്റ്റ് ബംഗ്ലാളിനെതിരെയാണ് കേരളത്തിന്റെ ആദ്യ മത്സരം. ബ്ലാസ്റ്റേഴ്സിന്റെ ഹോം ഗ്രൗണ്ടായ കൊച്ചി ജവഹര്‍ലാല്‍ നെഹറു സ്റ്റേഡിയമാണ് എട്ടാമത് സീസണിലെ ആദ്യ മത്സരത്തിന് വേദിയാകുക.

കേരള ബ്ലാസ്റ്റേഴ്സ് സ്‌ക്വാഡ്:

ഗോള്‍ കീപ്പര്‍മാര്‍– സച്ചിന്‍ സുരേഷ്, മുഹീറ്റ് ഷബിര്‍, പ്രഭ്‌സുഖന്‍ സിംഗ് ഗില്‍, കരണ്‍ജിത് സിംഗ്

പ്രതിരോധ നിര– സന്ദീപ് സിംഗ്, ബിജോയ് വര്‍ഗീസ്, നിഷു കുമാര്‍, വിക്ടര്‍ മോംഗില്‍, മാര്‍ക്കോ ലെസ്‌കോവിച്ച്, ജെസല്‍ കാര്‍നെറോ (ക്യാപ്റ്റന്‍), ഹര്‍മന്‍ജോത് സിംഗ് ഖബ്ര, ഹോര്‍മിപാം റൂയിവ

മധ്യ നിര – സഹല്‍ അബ്ദുല്‍ സമദ്, പ്യൂട്ടിയ, ആയുഷ് അധികാരി, ഗിവ്‌സണ്‍ സിംഗ്, അഡ്രിയാന്‍ ലൂണ, ജീക്‌സണ്‍ സിംഗ്, സൗരവ് മണ്ഡല്‍, നിഹാല്‍ സുധീഷ്, വിബിന്‍ മോഹനന്‍, ഇവാന്‍ കലുഷ്‌നി, ബ്രൈസ് മിറാന്‍ഡ

മുന്നേറ്റ നിര– ഡിമിട്രിയോസ് ഡയമന്റകോസ്, ബിദ്യഷാഗര്‍ സിംഗ്, ശ്രീക്കുട്ടന്‍ എംഎസ്, അപ്പോസ്‌തോലോസ് ജിയാനോ, രാഹുല്‍ കെ പി