ഇന്റര്‍വ്യൂകളിലെ ചോദ്യങ്ങളും ഉത്തരങ്ങളും സെന്‍സര്‍ ചെയ്യാനാവില്ലെന്നും സാമാന്യമായിട്ടുള്ള ധാരണയാണ് വേണ്ടതെന്നും നടന് മമ്മൂട്ടി. ദോഹയില്‍ പുതിയ ചിത്രമായ റോഷാക്കിന്റെ പ്രചാരാണര്‍ത്ഥം നടന്ന വാര്‍ത്താസമ്മേളനത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഇന്റര്‍വ്യൂകളുമായി ബന്ധപ്പെട്ട് സമീപകാലത്ത് ഉയര്‍ന്നുവന്ന വിവാദങ്ങള്‍ ചോദ്യങ്ങളുടെ പ്രശ്നം കാരണമാണോ ഉത്തരങ്ങളുടെ പ്രശ്നമായിട്ടാണോ തോന്നിയിട്ടുള്ളത് എന്നാണ് മമ്മൂട്ടിയോട് വാര്‍ത്താസമ്മേളനത്തില്‍ ചോദിച്ചത്. നമ്മള് തമ്മിലുള്ള ചോദ്യത്തിനും കുഴപ്പമില്ല ഉത്തരത്തിനും കുഴപ്പം വരാന്‍ വഴിയില്ല. നമ്മള് അതിനേക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ പോയാല്‍ ഒരുദിവസം പോരാതെ വരുമെന്ന് മമ്മൂട്ടി പറഞ്ഞു. ഓരോരുത്തരും അവരവര്‍ നേരിടുന്ന ചോദ്യങ്ങള്‍ക്കുള്ള മറുപടിയാണ് പറയുന്നത്. അതിനെ നിയന്ത്രിക്കാനോ സെന്‍സര്‍ ചെയ്യാനോ കഴിയില്ല. അതിന് സാമാന്യമായിട്ടുള്ള ധാരണയാണ് വേണ്ടത്. അതുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ നടക്കട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.