പോപ്പുലര്‍ ഫ്രണ്ട് നിരോധനം: ആരെയും വേട്ടയാടുകയാണെന്ന തോന്നല്‍ പാടില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: പോപ്പുലര്‍ ഫ്രണ്ട് നിരോധനത്തില്‍ തുടര്‍ നടപടികള്‍ നിയമപ്രകാരം മാത്രമേ പാടുള്ളൂവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

‘ആരെയും വേട്ടയാടുകയാണെന്ന തോന്നല്‍ പാടില്ല. നിരോധനം ലംഘിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കണം. സംഘടനയില്‍ നിന്നും മാറിയവരെ നിരീക്ഷിക്കണം. ലഹരിക്കെതിരെ കടുത്ത നടപടി സ്വീകരിക്കണം. എന്‍ടിപിഎസ് ആക്ട് പ്രകാരം കരുതല്‍ തടങ്കല്‍ എടുക്കണം. ഇതിനായി പരമാവധി ശുപാര്‍ശകള്‍ സര്‍ക്കാരിന് നല്‍കണം. കാപ്പാ ഫലപ്രദമായി ഉപയോഗിക്കണം. പൊലീസ് നല്‍കുന്ന ശുപാര്‍ശകളില്‍ ഫലപ്രദമായ നടപടിയുണ്ടാകണം. ശുപാര്‍ശകളില്‍ സംശയമുണ്ടെങ്കില്‍ കളക്ടര്‍മാരും എസ്പിമാരുമായി ചര്‍ച്ച നടത്തണം. കാപ്പാ ശുപാര്‍ശയില്‍ ഉത്തരവിടുന്നതില്‍ ചില കളക്ടര്‍മാര്‍ പിന്നോട്ടാണ്. അത് പാടില്ല. ഒരു നിയമം എല്ലാ ജില്ലാ കളക്ടര്‍മാരും ഒരേ പോലെ ഉപയോഗിക്കണം. ഗുണ്ടകളെയും ലഹരി വില്‍പ്പനക്കാരെയും അമര്‍ച്ച ചെയ്യുക തന്നെ വേണം’- കളക്ടര്‍മാരുടെയും എസ്പിമാരുടെയും യോഗത്തിലാണ് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം.

അതേസമയം, എസ്ഡിപി ആക്ട് പ്രകാരം 118 ശുപാര്‍ശ തയ്യാറായിട്ടുണ്ടെന്ന് എഡിജിപി വിജയ സാക്കറെ യോഗത്തില്‍ പറഞ്ഞു.