കേന്ദ്ര അന്വേഷണ ഏജൻസികൾ രാജ്യസുരക്ഷയ്ക്കുള്ളത്; പോപ്പുലർ ഫ്രണ്ടിനെതിരെയുള്ള റെയ്ഡിൽ മറുപടിയുമായി പ്രകാശ് ജാവദേകർ

നെടുമ്പാശേരി: പോപ്പുലർ ഫ്രണ്ടിനെതിരെയുള്ള റെയ്ഡ് സംബന്ധിച്ച ചോദ്യത്തിന് മറുപടിയുമായി മുൻ കേന്ദ്രമന്ത്രിയും ബിജെപി കേരള ചുമതലയുള്ള പ്രഭാരിയുമായ പ്രകാശ് ജാവദേക്കർ. കേന്ദ്ര അന്വേഷണ ഏജൻസികൾ രാജ്യസുരക്ഷയ്ക്ക് ഉള്ളതാണന്ന് അദ്ദേഹം വ്യക്തമാക്കി. അന്വേഷണ ഏജൻസികൾ അവരുടെ ജോലി ചെയ്യുന്നതിന്റെ ഭാഗം മാത്രമാണ് ഇപ്പോഴത്തെ റെയ്ഡെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. സംസ്ഥാനത്തിന്റെ ചുമതലയേറ്റ ശേഷം ആദ്യമായി കേരളാ സന്ദർശനത്തിനെത്തിയതായിരുന്നു പ്രകാശ് ജാവദേക്കർ.

രാഹുൽ ഗാന്ധിക്കെതിരെയും അദ്ദേഹം വിമർശനം ഉന്നയിച്ചു. രാഹുൽ ഗാന്ധിയുടേത് കോൺഗ്രസ് ഛോഡോ യാത്രയാണെന്നായിരുന്നു അദ്ദേഹം പരിഹസിച്ചത്. പ്രവർത്തകരെ ഒരുമിച്ച് നിർത്തി കേരളത്തിൽ ബിജെപിയുടെ അടിത്തറ ശക്തിപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.