ചെന്നൈ: പിറന്നാള് ദിനത്തില് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദിപ്രകടനവുമായി തമിഴ്നാട്ടില് നിന്നും നരിക്കുറവര് സമുദായത്തില്പ്പെട്ട അശ്വിനി.
പിന്നാക്ക വിഭാഗത്തിലായിരുന്ന നരിക്കുറവര് സമുദായത്തെ പ്രധാനമന്ത്രി പട്ടികവിഭാഗത്തില് ഉള്പ്പെടുത്താന് തീരുമാനിച്ചിരുന്നു. ഇതോടെ തങ്ങളുടെ സമുദായത്തില്പ്പെട്ട പഠിച്ച കുട്ടികള്ക്ക് ജോലി ലഭിക്കുമെന്നും, പ്രധാനമന്ത്രിക്ക് നന്ദി പറയുന്നുവെന്നും അറിയിക്കുന്ന അശ്വിനിയുടെ വീഡിയോ തമിഴ്നാട്ടില് ഏറെ ചര്ച്ച ചെയ്യപ്പെട്ടിരുന്നു. തമിഴ്നാട് ബിജെപി അധ്യക്ഷന് കെ. അണ്ണാമലൈയാണ് ഈ വീഡിയോ പങ്കുവെച്ചത്.
അതേസമയം, അധികാരത്തിലിരിക്കുന്ന ദ്രാവിഡപാര്ട്ടിയായ ഡിഎംകെയ്ക്ക് തിരിച്ചടിയായിരുന്നു മോദി സര്ക്കാരിന്റെ ഈ നീക്കം.

