ബേണ്‍: സ്വിസ് ടെന്നീസ് ഇതിഹാസം റോജര്‍ ഫെഡറര്‍ വിരമിക്കല്‍ പ്രഖ്യാപിച്ചു. താന്‍ വിരമിക്കുകയാണെന്ന കാര്യം ഫെഡറര്‍ തന്നെയാണ് സമൂഹമാധ്യമങ്ങള്‍ വഴി അറിയിച്ചിരിക്കുന്നത്. അടുത്ത ആഴ്ച ലണ്ടനില്‍ നടക്കുന്ന ലേവര്‍ കപ്പിന് ശേഷമായിരിക്കും റോജര്‍ ഫെഡറര്‍ കളംവിടുക.
‘എനിക്ക് 41 വയസായിരിക്കുന്നു. 24 വര്‍ഷത്തിനിടെ 1500 ലധികം മത്സരങ്ങള്‍ക്ക് ഇറങ്ങി. ഞാന്‍ സ്വപ്നം കണ്ടതിനേക്കാളും വലിയ കാര്യങ്ങളാണ് ടെന്നീസ് എനിക്ക് നല്‍കിയത്. ഇപ്പോള്‍ എന്റെ ടെന്നീസ് കരിയര്‍ അവസാനിപ്പിക്കാന്‍ സമയമായെന്ന് കരുതുന്നു’, ഫെഡറര്‍ പറഞ്ഞു. ഇത്രയും കാലം കൂടെ നിന്ന ആരാധകര്‍ക്കും ഫെഡറര്‍ നന്ദി പറഞ്ഞു. പരിക്ക് മൂലം മാസങ്ങളോളം ഫെഡറര്‍ കളിക്കളത്തിന് പുറത്തായിരുന്നു.
2004 ഫെബ്രുവരി 2 മുതല്‍ 2008 ഓഗസ്റ്റ് 17 വരെ 237 ആഴ്ചകള്‍ തുടര്‍ച്ചയായി ലോകത്തെ ഒന്നാം നമ്ബര്‍ ടെന്നീസ് താരം എന്ന നേട്ടം ഫെഡറര്‍ കൈവരിച്ചിരുന്നു. പല പ്രമുഖ ടെന്നീസ് നിരൂപകരും, പഴയ തലമുറയിലെ ടെന്നീസ് പ്രതിഭകളും, മറ്റും ടെന്നീസ് ലോകത്തെ ഏറ്റവും പ്രതിഭാധനനായ കളിക്കാരനായി ഫെഡററെ വിലയിരുത്തിയിട്ടുണ്ട്. സ്വസ് ഇതിഹാസം ഇതുവരെ 20 ഗ്രാന്‍ഡ്സ്ലാമുകളാണ് സ്വന്തമാക്കിയത്.

