‘ഞാന്‍ സിനിമയ്ക്ക് കൊള്ളാത്തവനാണ്, അഭിനയം നിര്‍ത്തണം എന്നൊക്കെ പറഞ്ഞിട്ടുണ്ട്’: ദുല്‍ഖര്‍ സല്‍മാന്‍

സോയ ഫാക്ടറീസിന് ശേഷം ദുല്‍ഖര്‍ പ്രധാനവേഷത്തിലെത്തുന്ന ബോളിവുഡ് ചിത്രം ‘ചുപ്: ദ ആര്‍ട്ടിസ്റ്റ്’ റിലീസിനൊരുങ്ങുകയാണ്. ബല്‍കി ഒരുക്കുന്ന ചിത്രം സെപ്തംബര്‍ 23ന് പ്രേക്ഷകര്‍ക്ക് മുന്നിലെത്തും. തനിക്ക് നേരെ വരുന്ന വിമര്‍ശനങ്ങളെ ധൈര്യപൂര്‍വം നേരിട്ട് വിജയിക്കാന്‍ ശ്രമിക്കുന്ന ഒരു കലാകാരന്റെ ജീവിതമാണ് ചിത്രത്തിന്റെ ഇതിവൃത്തം. ദുല്‍ഖറിനെ കൂടാതെ പൂജ ഭട്ട്, സണ്ണി ഡിയോള്‍, ശ്രേയ ധന്വന്തരി എന്നിവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.

അതേസമയം, സ്വന്തം ജീവിതത്തിലും ഇത്തരത്തിലുള്ള വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ടെന്ന് സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് ഒരു ദേശീയ മാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ദുല്‍ഖര്‍ പറഞ്ഞു. ‘ഒരുപാട് മോശം അഭിപ്രായങ്ങള്‍ വായിക്കേണ്ടി വന്നിട്ടുണ്ട്. ചില ആളുകള്‍ എന്നെക്കുറിച്ച് വളരെ മോശമായാണ് എഴുതിയത്. ഞാല്‍ സിനിമയ്ക്ക് കൊള്ളാത്തവനാണ്, അഭിനയം നിര്‍ത്തണം എന്നൊക്കെ പറഞ്ഞിട്ടുണ്ട്. അതെല്ലാം വളരെ രൂക്ഷമായി തോന്നിയിട്ടുണ്ട്.’- ദുല്‍ഖര്‍ പറഞ്ഞു.