റോഡ് സുരക്ഷ പരസ്യത്തില്‍ സ്ത്രീധനത്തെ പ്രോത്സാഹിപ്പിക്കുന്നു; അക്ഷയ്കുമാറിനെതിരെ രൂക്ഷ വിമര്‍ശനം

ബോളിവുഡ് താരം അക്ഷയ് കുമാര്‍ അഭിനയിച്ച റോഡ് സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി എയര്‍ബാഗുകളുടെ ആവശ്യം വിശദീകരിക്കുന്ന പരസ്യത്തിനെതിരെ രൂക്ഷ വിമര്‍ശനം.

വിവാഹ ചടങ്ങുകള്‍ കഴിഞ്ഞ് നവവധുവായ മകള്‍ക്ക് വിട പറയുന്ന പിതാവാണ് പരസ്യത്തിലുള്ളത്. മുന്നില്‍ രണ്ട് എയര്‍ബാഗുകള്‍ മാത്രമുള്ള കാറിലാണ് മകളെ യാത്രയാക്കുന്നത്. രണ്ട് എയര്‍ബാഗുകള്‍ മാത്രമുള്ള കാറില്‍ മകളെ അയച്ചതിന് പിതാവിന്റെ അടുത്ത് വന്ന് പരിഹസിക്കുന്ന പൊലീസുകാരനായാണ് അക്ഷയ് കുമാര്‍ പരസ്യത്തില്‍ എത്തുന്നത്. ആറ് എയര്‍ബാഗുകള്‍ വാഗ്ദാനം ചെയ്യുന്ന വാഹനത്തില്‍ യാത്ര ചെയ്ത് ജീവിതം സുരക്ഷിതമാക്കുക എന്ന സന്ദേശത്തോടെയാണ് പരസ്യം അവസാനിക്കുന്നത്. കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിയാണ് പരസ്യത്തിന്റെ വീഡിയോ പങ്കുവച്ചത്. പരസ്യം സ്ത്രീധന സമ്ബ്രദായത്തെ പ്രോത്സാഹിപ്പിക്കുന്നതാണ് എന്നാണ് സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നുവരുന്ന വിമര്‍ശനം.