കൺസൾറ്റന്റ് (ടെക്‌നിക്കൽ നഴ്‌സറി/ ക്യുപിഎം മാനേജ്‌മെന്റ് ) ഒഴിവ്

തിരുവനന്തപുരം: കേരള വന ഗവേഷണ സ്ഥാപനത്തിൽ കൺസൾറ്റന്റ്(ടെക്‌നിക്കൽ നഴ്‌സറി/ ക്യു പിഎം മാനേജ്‌മെന്റ് ) താത്ക്കാലിക ഒഴിവിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത: ബോട്ടണി/ ഫോറസ്ട്രി ഇവയിൽ ഏതെങ്കിലും വിഷയത്തിൽ ഒന്നാംക്ലാസ് ബിരുദാനന്തരബിരുദം, ഔഷധസസ്യങ്ങളിലെ നഴ്‌സറി, അഗ്രോ ടെക്‌നിക്‌സ്, ക്യു പി എം മാനേജ്‌മെന്റ് എന്നിവയിൽ കുറഞ്ഞത് അഞ്ചു വർഷത്തെ ഗവേഷണ പരിചയം.

അപൂർവ്വവും വംശനാശ ഭീഷണി നേരിടുന്നതുമായ ഇനങ്ങളുടെ ഫീൽഡ് ബോട്ടണി യിലും നഴ്‌സറി ടെക്‌നിക്കുകളിലും പരിചയം, പ്രൊജക്റ്റ് വികസനത്തിലും മാനേജ്‌മെന്റിലും പരിചയം, പരിശീലനങ്ങൾ/ വർക്ക് ഷോപ്പുകൾ നടത്തുന്നതിൽ പരിചയം തുടങ്ങിയവ അഭികാമ്യം.

പ്രതിമാസം 40,000 രൂപ ഫെലോഷിപ്പ്. അപേക്ഷകർക്ക് 01.01.2022ന് 40 വയസ് കവിയരുത്. പട്ടികജാതി, പട്ടികവർഗക്കാർക്ക് അഞ്ചും മറ്റ് പിന്നോക്ക വിഭാഗക്കാർക്ക് മൂന്ന് വർഷവും നിയമാനുസൃതമായ ഇളവ് ലഭിക്കും. താത്പര്യമുള്ളവർ സെപ്റ്റംബർ 19ന് രാവിലെ 10 മണിക്ക് കേരള വന ഗവേഷണ സ്ഥാപനത്തിന്റെ പീച്ചിയിലുള്ള ഓഫീസിൽ നടത്തുന്ന കൂടിക്കാഴ്ചയിൽ പങ്കെടുക്കണം. വിശദവിവരങ്ങൾക്ക് www.kfri.res.in