തിരുവനന്തപുരം: 2015 മാര്‍ച്ച് 13ന് നിയമസഭാ കയ്യാങ്കളി നടന്ന ദിവസം മുന്‍ കുറ്റ്യാടി എംഎല്‍എ കെ.കെ ലതികയെ നിയമസഭയില്‍ വെച്ച് കൈയേറ്റം ചെയ്തുവെന്ന കേസില്‍ കോണ്‍ഗ്രസിലെ മുന്‍ എംഎല്‍എമാരായ എം.എ വാഹിദ്, എ.ടി ജോര്‍ജ് എന്നിവര്‍ക്കെതിരെ വാറണ്ട്. ഇരുവരോടും ഹാജരാകണമെന്ന് നിരന്തരം ആവശ്യപ്പെട്ടിട്ടും എത്താത്തതിനെ തുടര്‍ന്നാണ് തിരുവനന്തപുരം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ നടപടി.
ധനമന്ത്രിയായിരുന്ന കെ.എം മാണി ബജറ്റ് അവതരിപ്പിക്കുന്നതിനിടെ ഇടത് എംഎല്‍എമാര്‍ സഭക്കുള്ളില്‍ നടത്തിയ പ്രതിഷേധം കൈയ്യാങ്കളിയിലെത്തുകയും ലതികക്ക് മര്‍ദ്ദനമേല്‍ക്കുകയുമായിരുന്നു. എം.എ വാഹിദ് കഴക്കൂട്ടത്തെയും എ.ടി ജോര്‍ജ് പാറശ്ശാലയില്‍ നിന്നുമുള്ള എംഎല്‍എമാരായിരുന്നു.

