കെപിസിസി അധ്യക്ഷ തെരഞ്ഞെടുപ്പ് വ്യാഴാഴ്ച്ച

തിരുവനന്തപുരം: കെപിസിസി അധ്യക്ഷ തെരഞ്ഞെടുപ്പ് സെപ്റ്റംബർ 15 ന്. ജനറൽ ബോഡി യോഗത്തിലാണ് അധ്യക്ഷനെ തെരഞ്ഞെടുക്കുക. അധ്യക്ഷ സ്ഥാനം നിലനിർത്താനാകുമെന്ന ഉറച്ച പ്രതീക്ഷയിലാണ് കെ സുധാകരൻ. ജി പരമേശ്വരയ്യയാണ് തെരഞ്ഞെടുപ്പ് റിട്ടേണിംഗ് ഓഫീസർ.

വ്യാഴാഴ്ച്ച 11 മണിക്ക് ഇന്ദിരാഭവനിൽ നടക്കുന്ന ജനറൽ ബോഡി യോഗത്തിലാണ് പുതിയ അദ്ധ്യക്ഷനെ തെരഞ്ഞെടുക്കുന്നതെന്ന് കോൺഗ്രസ് വൃത്തങ്ങൾ അറിയിച്ചു. അതേസമയം, കഴിഞ്ഞ ദിവസം എഐസിസി നേതൃത്വം അംഗീകാരം നൽകിയ കെപിസിസി ഭാരവാഹി പട്ടികയും വ്യാഴാഴ്ച്ച പുറത്തുവിടും.

എഐസിസി തെരഞ്ഞെടുപ്പ് ഉൾപ്പടെ ഷെഡ്യൂൾ പ്രകാരം അതിന്റെ നടപടിക്രമങ്ങൾ പൂർത്തീകരിച്ചുകൊണ്ടിരിക്കുകയാണ്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഓരോ സംസ്ഥാനങ്ങളിലെയും അദ്ധ്യക്ഷൻമാരെ തെരഞ്ഞെടുക്കുന്നത്.