പാരീസ് സന്ദർശനത്തിനൊരുങ്ങി മന്ത്രി മുഹമ്മദ് റിയാസ്; ഫ്രഞ്ച് ട്രാവൽ മാർക്കറ്റിൽ പങ്കെടുക്കും

തിരുവനന്തപുരം: പാരീസ് സന്ദർശനത്തിനൊരുങ്ങി മന്ത്രി മുഹമ്മദ് റിയാസ്. മുഖ്യമന്ത്രിയും വിദ്യാഭ്യാസമന്ത്രിയും ഉദ്യോഗസ്ഥരുടെയും യൂറോപ്യൻ പര്യടനത്തിന് മുൻപ് മുഹമ്മദ് റിയാസ് പാരീസ് സന്ദർശിക്കും. സെപ്തംബർ 19 മുതൽ 24 വരെയുള്ള തീയതികളിൽ പാരീസ് സന്ദർശിക്കാനാണ് അദ്ദേഹത്തിന്റെ തീരുമാനം. മന്ത്രി വി എൻ വാസവനും വിദേശ യാത്ര നടത്തും.

സെപ്തംബർ 19 ന് പാരിസിൽ നടക്കുന്ന ഫ്രഞ്ച് ട്രാവൽ മാർക്കറ്റിൽ മുഹമ്മദ് റിയാസ് പങ്കെടുക്കും. അതേസമയം, ഒക്ടോബർ ആദ്യവാരമാണ് മുഖ്യമന്ത്രിയുടെയും സംഘത്തിന്റെയും യൂറോപ്പ് യാത്ര തിരുമാനിച്ചിട്ടുള്ളത്. വിദ്യാഭ്യാസമേഖലയിലെ സഹകരണത്തിന് ഫിൻലൻഡ് മുഖ്യമന്ത്രിയെ ക്ഷണിച്ചിട്ടുണ്ട്.

ഫിൻലൻഡിന് പുറമേ നോർവെയും സംഘം സന്ദർശിക്കും. ഫിൻലൻഡ് സർക്കാർ പ്രതിനിധികൾ കേരളം സന്ദർശിച്ചിരുന്നു. ഇവരുടെ ക്ഷണപ്രകാരമാണ് മുഖ്യമന്ത്രിയുടെ ഫിൻലൻഡ് സന്ദർശനമെന്നാണ് വിശദീകരണം. മുഖ്യമന്ത്രിയും സംഘവും ഫിൻലൻഡിലെ നോക്കിയ നിർമ്മാണ യൂണിറ്റും സന്ദർശിച്ചേക്കും. ധനമന്ത്രി കെ എൻ ബാലഗോപാലും മുഖ്യമന്ത്രിയോടൊപ്പം ഉണ്ടാകുമെന്നാണ് വിവരം.