ശരീരത്തിലെ ഉപാപചയ പ്രവർത്തനങ്ങളിലും വളർച്ചയിലും നിർണ്ണായക പങ്ക് വഹിക്കുന്ന ഒരു ഗ്രന്ഥിയാണ് തൈറോയിഡ്. ശരീരത്തിന്റെ പ്രവർത്തനങ്ങളെ സ്വാധീനിക്കുന്ന ഹോർമോൺ ഉത്പാദിപ്പിക്കുന്ന ഗ്രന്ഥിയാണ് തൈറോയ്ഡ്. തൈറോയ്ഡ് ഗ്രന്ഥിക്ക് ഏതെങ്കിലും തരത്തിലുള്ള പ്രവർത്തന വൈകല്യങ്ങൾ സംഭവിച്ചാൽ ഉത്പാദിപ്പിക്കപ്പെടുന്ന ഹോർമോണിന്റെ അളവിലും വ്യതിയാനം സംഭവിക്കും.
രക്തത്തിൽ അയഡിന്റെ കുറവ് മൂലവും കൂടുതൽ മൂലവും ഈ രോഗം വരാം. ചിട്ടയായ ജീവിതരീതിയും ഭക്ഷണവും കൊണ്ട് ഇതിനെ ഒരു പരിധി വരെ തടയാൻ കഴിയും. തൈറോയ്ഡ് ഹോർമോണുകളുടെ പ്രവർത്തനം കൂടിയാലും കുറഞ്ഞാലും ക്ഷീണം അനുഭവപ്പെടും.
തൈറോയ്ഡ് ഹോർമോണിന്റെ ഉൽപ്പാദനം കുറയുന്ന അവസ്ഥയാണ് ഹൈപ്പോ തൈറോയ്ഡിസം. തൈറോയ്ഡ് ഹോർമോൺ ആവശ്യത്തിലധികം ഉൽപ്പാദിപ്പിക്കുന്ന അവസ്ഥയാണ് ഹൈപ്പർ തൈറോയ്ഡിസം. ഹൈപ്പോ തൈറോയിഡിസം ഉള്ളവർ ഒഴിവാക്കേണ്ട ഭക്ഷണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.
കോളിഫ്ളവർ, ചീര, ബ്രൊക്കോളി, കാബേജ് തുടങ്ങിയ പച്ചക്കറികൾ പരമാവധി ഒഴിവാക്കുന്നതാണ് നല്ലത്. ഇതിൽ അടങ്ങിയിരിക്കുന്ന അയോഡിൻ ഹൈപ്പോ തൈറോയിഡിസം വർദ്ധിക്കാൻ കാരണമാകും. സോയാബീനും അതിന്റെ ഉപ ഉത്പ്പന്നങ്ങളും കഴിക്കുന്നത് പരമാവധി ഒഴിവാക്കുകയും വേണം.
പ്രോസസ്ഡ് ഫുഡ്, പാക്കേജ് ഫുഡ് എന്നിവയും ഒഴിവാക്കണം.

