കോട്ടയം: ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററിന്റെ നേതൃത്വത്തിൽ 2021-2022 വർഷങ്ങളിൽ പ്ലസ്ടു പാസായ പതിനെട്ടിനും ഇരുപതിനും ഇടയിൽ പ്രായമുള്ള യുവതികൾക്കു ഹൊസൂരിലെ ടാറ്റാ ഇലക്ട്രോണിക്സ് കമ്പനിയിലെ ഒഴിവുകളിലേക്ക് സെപ്റ്റംബർ 17ന് ഇന്റർവ്യൂ നടത്തും. ഇന്റർവ്യൂവിൽ പങ്കെടുക്കാൻ താൽപര്യമുള്ള ഉദ്യോഗാർഥികൾ എംപ്ലോയബിലിറ്റി സെന്റർ കോട്ടയം എന്ന ഫെയ്സ്ബുക്ക് പേജിൽ കൊടുത്തിട്ടുള്ള ഗൂഗിൾ ഫോം പൂരിപ്പിച്ചശേഷം സെപ്റ്റംബർ 17നു കോട്ടയം എംപ്ലോയബിലിറ്റി സെന്ററിൽ എത്തണം. വിശദവിവരത്തിന് ഫോൺ-0481 -2563451/2565452.
അതേസമയം, വടശ്ശേരിക്കര ഗ്രാമപഞ്ചായത്ത് മഹാത്മഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഒഴിവുളള അക്രഡിറ്റഡ് എഞ്ചിനീയർ തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനത്തിനുളള അഭിമുഖം ഈ മാസം 15 ന് രാവിലെ 11 മുതൽ വടശ്ശേരിക്കര ഗ്രാമപഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടക്കും. യോഗ്യത -എഞ്ചിനീയറിംഗ് ബിരുദം (അഗ്രികൾച്ചറൽ/സിവിൽ). അഗ്രികൾച്ചറൽ ബിരുദധാരികൾക്ക് മുൻഗണന. (ഈ യോഗ്യതയുളള ഉദ്യോഗാർഥികളുടെ അഭാവത്തിൽ സിവിൽ എഞ്ചിനീയറിംഗ് ഡിപ്ലോമയുളള ഓവർസീയർ) മുൻ പ്രവൃത്തി പരിചയമുളളവർക്ക് മുൻഗണന.
താത്പര്യമുളളവർ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളുമായി നേരിട്ട് ഹാജരാകണമെന്ന് വടശ്ശേരിക്കര ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. ഫോൺ : 04735 252029

