ന്യൂഡല്‍ഹി: കൊച്ചി മെട്രോയുടെ രണ്ടാം ഘട്ടത്തില്‍ കേന്ദ്ര-കേരള സര്‍ക്കാരിന്റെ വിഹിതം 274.90 കോടി രൂപ വീതമാണ്. ഇന്‍ഫോപാര്‍ക്ക് വരെ കൊച്ചി മെട്രോ നീട്ടുമ്പോള്‍ ഗതാഗതം കൂടുതല്‍ സുഗമമാകുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാര്‍.
അതേസമയം, എസ്.എന്‍ ജംഗ്ഷന് മുതല്‍ തൃപ്പൂണിത്തുറ ടെര്‍മിനല്‍ വരെ 1.20 കിലോമീറ്റര്‍ ദൈര്‍ഘ്യം വരുന്ന ഒന്നാംഘട്ട ബി പദ്ധതിയുടെ നിര്‍മ്മാണം പുരോഗമിക്കുകയാണ്. എന്നാല്‍, രണ്ടാംഘട്ടത്തില്‍ കാക്കനാടിന്റെ വികസന സ്വപ്നങ്ങള്‍ക്ക് പദ്ധതി ഊര്‍ജ്ജം പകരുമെന്ന പ്രതീക്ഷയാണ് നാട്ടുകാര്‍ക്കുള്ളത്. കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയം മുതല്‍ ഇന്‍ഫോ പാര്‍ക്ക് വരെയുള്ള 11.17 കിലോമീറ്ററില്‍ 11 സ്റ്റേഷനുകളാണുള്ളത്. സ്റ്റേഡിയത്തില്‍ നിന്നാണ് കാക്കനാടേക്കുള്ള മെട്രോ പാത തുടങ്ങുന്നത്.
പാലാരിവട്ടം ജംഗ്ഷന്
പാലാരിവട്ടം ബൈപ്പാസ്
ചെമ്പുമുക്ക്
വാഴക്കാല
പടമുകള്‍
കാക്കനാട്
കൊച്ചിന് സെസ്
ചിറ്റേത്തുകര
കിന്‍ഫ്ര
ഇന്‍ഫോപാര്‍ക്ക് 1
ഇന്‍ഫോ പാര്‍ക്ക് 2- എന്നിവയാണ് സ്റ്റേഷനുകള്‍.

