അര്‍ബുദരോഗികള്‍ക്ക് ചികിത്സാ സഹായം നല്‍കിയും ഓണസദ്യ വിളമ്പിയും ഉമ്മന്‍ചാണ്ടിയുടെ തിരുവോണാഘോഷം

തിരുവനന്തപുരം: ഇന്ദിരാഗാന്ധി വീക്ഷണം ഫോറം അബുദാബിയുടെ നേതൃത്വത്തില്‍ അര്‍ബുദരോഗികള്‍ക്ക് ചികിത്സാസഹായം നല്‍കിയും ഓണസദ്യ വിളമ്പിയും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ തിരുവോണാഘോഷം. ഉമ്മന്‍ചാണ്ടിയുടെ തിരുവനന്തപുരത്തെ വസതിയിലാണ് തിരുവോണ സാന്ത്വനം പരിപാടി സംഘടിപ്പിച്ചത്.

ഉമ്മന്‍ചാണ്ടി, ഭാര്യ മറിയാമ്മ ഉമ്മന്‍, മകള്‍ മരിയ ഉമ്മന്‍, കൊച്ചുമകന്‍ എഫിനോയ് ഉമ്മന്‍ റിച്ചി എന്നിവര്‍ക്കൊപ്പം തിരുവനന്തപുരം ആര്‍.സി.സി.യില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന നിര്‍ധനരോഗികളും ഓണ സദ്യ കഴിച്ചു.

അതേസമയം, തുടര്‍ച്ചയായി ഏഴാം വര്‍ഷമാണ് ഉമ്മന്‍ചാണ്ടിയുടെ വസതിയില്‍ തിരുവോണ സഹായവിതരണവും ഓണസദ്യയും നടക്കുന്നത്. സംഘാടകരായ മുന്‍ കെ.പി.സി.സി. സെക്രട്ടറി എം.എ.ലത്തീഫ്, അസീസ്, ശ്രീചന്ദ്, ശരത്, ഇളമ്പ ഉണ്ണികൃഷ്ണന്‍ എന്നിവര്‍ നേതൃത്വം നല്‍കി.