തിരുവനന്തപുരം: വടക്കൻ കേരളത്തിൽ ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. വിവിധ ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ടാണുള്ളത്. മലപ്പുറം മുതൽ കാസർകോട് വരെയുള്ള അഞ്ച് ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ടുള്ളത്. നാളെ വയനാട് ഒഴികെയുള്ള വടക്കൻ ജില്ലകളിൽ നാളെ യെല്ലോ അലേർട്ടാണ്.
ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാൽ മത്സ്യതൊഴിലാളികൾ കടലിൽ പോകരുതെന്നും നിർദ്ദേശമുണ്ട്. കോമോറിൻ തീരത്തെ ചക്രവാതച്ചുഴിയും, ശക്തമായ പടിഞ്ഞാറൻ കാറ്റുമാണ് മഴ തുടരുന്നതിന് കാരണം. അടുത്ത മണിക്കൂറുകളിൽ മധ്യപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടുമെന്നും കാലാവസ്ഥാ വിഭാഗം അറിയിച്ചു. മലയോര മേഖലകളിലും ജാഗ്രതാ നിർദ്ദേശമുണ്ട്.
യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുള്ള ജില്ലകൾ
08-09-2022: മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്
09-09-2022: തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ്
10-09-2022: തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ്
11-09-2022: മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ്
12-09-2022: കോഴിക്കോട്, കണ്ണൂർ, കാസറഗോഡ്

