തിരുവനന്തപുരം: 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ നിന്ന് പരമാവധി സീറ്റുകള്‍ നേടിയെടുക്കാനൊരുങ്ങി സിപിഎം. ഇതേത്തുടര്‍ന്ന് സംസ്ഥാനത്തെ ലോക്സഭാ മണ്ഡലങ്ങളില്‍ പാര്‍ട്ടി മന്ത്രിമാര്‍ക്ക് ചുമതല നിശ്ചയിച്ചു. ഓരോ മണ്ഡലത്തിലെയും ജനകീയ വിഷയങ്ങള്‍ മനസിലാക്കി പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുകയാണ് മന്ത്രിമാര്‍ക്കുള്ള ചുമതല. ഓണാഘോഷങ്ങള്‍ക്ക് ശേഷം ചേരുന്ന വിവിധ മണ്ഡലം കമ്മിറ്റി യോഗങ്ങളില്‍ ചുമതലയുള്ള മന്ത്രിമാര്‍ പങ്കെടുക്കണമെന്ന് പാര്‍ട്ടി നിര്‍ദ്ദേശിച്ചു.
അതേസമയം, എം.വി.ഗോവിന്ദന് മന്ത്രി സ്ഥാനം ഒഴിഞ്ഞ സ്ഥിതിക്ക് മലബാറിലെ മണ്ഡലങ്ങളുടെ ചുമതലകളില്‍ മാറ്റമുണ്ടാകും. പുതിയ മന്ത്രി എം.ബി രാജേഷിനും ചുമതല നിശ്ചയിക്കും.
മറ്റ് മന്ത്രിമാരുടെ ചുമതലകള്‍
വി.ശിവന്‍കുട്ടി- തിരുവനന്തപുരം,ആറ്റിങ്ങല്‍.
കെ.എന്‍ ബാലഗോപാല്‍- കൊല്ലം, ആലപ്പുഴ
വീണാ ജോര്‍ജ്- മാവേലിക്കര, പത്തനംതിട്ട
വി.എന്‍ വാസവന്- ഇടുക്കി, കോട്ടയം
പി.രാജീവ്- എറണാകുളം, ചാലക്കുടി
ആര്.ബിന്ദു-തൃശൂര്‍
കെ.രാധാകൃഷ്ണന്- പാലക്കാട്, ആലത്തൂര്‍
പി.എ. മുഹമ്മദ് റിയാസ്- പൊന്നാന്നി, മലപ്പുറം

