ഒട്ടേറെ ആരോഗ്യ ഗുണങ്ങളുള്ള ഒന്നാണ് മധുരക്കിഴങ്ങ്. വിറ്റാമിൻ ബി 6, വിറ്റാമിൻ സി, വിറ്റാമിൻ ഇ തുടങ്ങി ധാരാളം ഘടകങ്ങൾ മധുരക്കിഴങ്ങിലുണ്ട്. ചർമ്മ സംരക്ഷണത്തിന് വളരെയേറെ ഉത്തമമാണിത്.
മധുരക്കിഴങ്ങ് നല്ല പോലെ വേവിച്ച ശേഷം അൽപം ബട്ടറും ഉപ്പും ചേർത്ത് കഴിക്കുന്നത് ചർമ്മത്തിന് വളരെ നല്ലതാണ്. ആന്റിഓക്സിഡന്റ് ധാരാളം അടങ്ങിയിട്ടുള്ള മധുരക്കിഴങ്ങ് ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് പ്രായം കുറയ്ക്കാൻ സഹായിക്കും. മധുരക്കിഴങ്ങിൽ അടങ്ങിയിട്ടുള്ള ബീറ്റാകരോട്ടിൻ ചർമ്മത്തിൽ ചുളിവുകൾ വീഴുന്നത് തടയുന്നത്.
മധുരക്കിഴങ്ങ് ഹൃദയാഘാത സാധ്യതയും കുറയ്ക്കും. ധാരാളം നാരുകൾ മധുരക്കിഴങ്ങിലുണ്ട്. ഇത് ദഹന പ്രശ്നങ്ങൾ പരിഹരിക്കും. ആരോഗ്യ സംരക്ഷണത്തിനും ഇത് അത്യുത്തമമാണ്.

