വേഗതയിൽ ബുള്ളറ്റ് ട്രെയിനിനെ മറികടന്ന് വന്ദേ ഭാരത് എക്‌സ്പ്രസ്; 52 സെക്കൻഡ് കൊണ്ട് 100 കിലോമീറ്റർ വേഗത

ന്യൂഡൽഹി: വേഗതയിൽ ബുള്ളറ്റ് ട്രെയിനിനെ മറികടന്ന് വന്ദേ ഭാരത് എക്‌സ്പ്രസ്. വെറും 52 സെക്കൻഡ് കൊണ്ട് 100 കിലോമീറ്റർ വേഗത വന്ദേഭാരത് എക്‌സ്പ്രസ് കൈവരിച്ചു. ഇന്ത്യയിലെ മൂന്നാമത്തെ വന്ദേഭാരത് എക്‌സ്പ്രസ് ട്രെയിൻ മുംബൈ-അഹമ്മദാബാദ് പാതയിൽ സർവീസ് ആരംഭിക്കുന്നതിന് മുന്നോടിയായുള്ള പരീക്ഷണ ഓട്ടത്തിലാണ് ഈ നേട്ടം കൈവരിച്ചത്.

മുംബൈ-അഹമ്മദാബാദ് വന്ദേ ഭാരത് എക്‌സ്പ്രസ് ഇന്ത്യയിൽ സർവീസ് നടത്തുന്ന ഏറ്റവും വേഗമേറിയ ട്രെയിൻ ആയിരിക്കും.

രണ്ട് വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിനുകളാണ് രാജ്യത്ത് നിലവിൽ സർവീസ് നടത്തുന്നത്. ഡൽഹി-വാരാണസി, ഡൽഹി-കത്ര പാതയിലാണ് വന്ദേഭാരത് ട്രെയിൻ സർവീസ് നടത്തുന്നത്. രാജ്യത്ത് നിലവിൽ വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിനുകൾക്ക് മണിക്കൂറിൽ 180 കിലോമീറ്റർ വരെ വേഗത്തിൽ സഞ്ചരിക്കാൻ ശേഷിയുണ്ട്. അത്യാധുനിക സൗകര്യങ്ങളും എയ്‌റോ ഡൈനാമിക് ഡിസൈനും സവിശേഷതയാണ്. 16 കോച്ചുകളുള്ള ട്രെയിനിൽ 1128 യാത്രക്കാർക്ക് സഞ്ചരിക്കാം.