രതീഷ് ബാലകൃഷ്ണന് പൊതുവാളിന്റെ സംവിധാനത്തില്‍ കുഞ്ചാക്കോ ബോബനെ നായകനാക്കി ഒരുക്കിയ ചിത്രമാണ് ‘ന്നാ താന്‍ കേസ് കൊട്’. തമിഴ് താരം ഗായത്രി ശങ്കറാണ് നായിക. ബേസില്‍ ജോസഫ്, ഉണ്ണിമായ പ്രസാദ് എന്നിവരും ചിത്രത്തിലെത്തുന്നുണ്ട്.
ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ചുകൊണ്ട് തിയേറ്ററില്‍ പ്രദര്‍ശനം ആരംഭിച്ച ചിത്രം ബോക്സോഫീസില്‍ മികച്ച പ്രകടനം നടത്തിയിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ ഒ.ടി.ടി റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ്. തിരുവോണ ദിനമായ സെപ്തംബര്‍ എട്ടിന് ചിത്രം ഒ.ടി.ടിയിലെത്തും. ഹോട്ട്സ്റ്റാറാണ് സ്ട്രീമിംഗ് പ്ലാറ്റ്ഫോം.

