ഗസ്റ്റ് ഇൻസ്ട്രക്ടർ നിയമനം

പാലക്കാട്: വാണിയംകുളം ഗവ. ഐ.ടി.ഐയിൽ ഫാഷൻ ഡിസൈൻ ആൻഡ് ടെക്നോളജി ട്രേഡിലേക്ക് ഗസ്റ്റ് ഇൻസ്ട്രക്ടർ നിയമനം നടത്തുന്നു.
എസ്.സി. വിഭാഗത്തിന് സംവരണമുണ്ട്. യോഗ്യത നാലുവർഷ ഡിഗ്രിയും ഒരു വർഷത്തെ പ്രവൃത്തിപരിചയവും/ മൂന്ന് വർഷ ഡിഗ്രിയും രണ്ടു വർഷത്തെ പ്രവൃത്തിപരിചയവും/ മൂന്നുവർഷ ഡിപ്ലോമയും രണ്ടു വർഷത്തെ പ്രവൃത്തിപരിചയം/ എൻ.ടി.സി/എൻ.എ.സി യോഗ്യതയും മൂന്നുവർഷത്തെ പ്രവൃത്തിപരിചയവും വേണം.

താത്പര്യമുള്ളവർ സെപ്തംബർ 13 ന് രാവിലെ 10 ന് അസൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളുമായി എത്തണമെന്ന് പ്രിൻസിപ്പാൾ അറിയിച്ചു. എസ്.സി. വിഭാഗം ഉദ്യോഗാർഥികളുടെ അഭാവത്തിൽ പൊതുവിഭാഗത്തിലെ ഉദ്യോഗാർഥികളെയും പരിഗണിക്കും. ഫോൺ: 0466 2227744.

അതേസമയം, അട്ടപ്പാടി മോഡൽ റസിഡൻഷ്യൽ സ്‌കൂളിൽ ദിവസവേതനാടിസ്ഥാനത്തിൽ കമ്പ്യൂട്ടർ ഇൻസ്ട്രക്ടർ നിയമനം നടത്തുന്നു. കമ്പ്യൂട്ടർ സയൻസ് അല്ലെങ്കിൽ ബി.സി.എ. ബിരുദവും മൂന്നു വർഷത്തെ പ്രവൃത്തിപരിചയവുമാണ് യോഗ്യത. പ്രായപരിധി 18നും 35നും മധ്യേ. സ്‌കൂളിൽ താമസിച്ച് ജോലി ചെയ്യാൻ താത്പര്യമുള്ളവർ യോഗ്യത, വയസ്, ജാതി, തിരിച്ചറിയൽ രേഖ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം സെപ്തംബർ 14 ന് രാവിലെ 11ന് അട്ടപ്പാടി മുക്കാലിയിലുള്ള അട്ടപ്പാടി മോഡൽ റസിഡൻഷ്യൽ സ്‌കൂളിൽ എത്തണമെന്ന് സീനിയർ സൂപ്രണ്ട് അറിയിച്ചു. ഫോൺ: 04924 253347, 9847745135.