ന്യൂഡല്‍ഹി: ഭാരത് ബയോടെക് വികസിപ്പിച്ച കോവിഡ് നേസല്‍ വാക്‌സിന് അംഗീകാരം. ഡ്രഗ് കണ്‍ട്രോളറാണ് അംഗീകാരം നല്‍കിയത്. കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യയാണ് ഇക്കാര്യം അറിയിച്ചത്. രാജ്യത്ത് അനുമതി ലഭിക്കുന്ന ആദ്യ കോവിഡ് പ്രതിരോധ നേസല്‍ വാക്‌സിനാണിത്.
ഭാരത് ബയോടെക്കിന്റെ ഇന്‍ട്രാ നേസല്‍ വാക്‌സിനായ ‘ബിബിവി154’ ന് ഡ്രഗ്‌സ് അതോറിറ്റിയുടെ വിദഗ്ധ സമിതി കഴിഞ്ഞ ജനുവരിയില്‍ മൂന്നാംഘട്ട പരീക്ഷണത്തിന് അനുമതി നല്‍കിയിരുന്നു. വാഷിങ്ടന്‍ യൂണിവേഴ്‌സിറ്റി സ്‌കൂള്‍ ഓഫ് മെഡിസിനുമായി ചേര്‍ന്നാണ് ഭാരത് ബയോടെക് നേസല്‍ വാക്‌സിന്‍ വികസിപ്പിച്ചത്. എന്നാല്‍, ‘അടിയന്തര സാഹചര്യങ്ങളില്‍’ മുതിര്‍ന്നവര്‍ക്കിടയില്‍ നിയന്ത്രിത ഉപയോഗത്തിനായാണ് അനുമതി.
അതേസമയം, വാക്‌സിന്‍ സുരക്ഷിതവും മികച്ച പ്രതിരോധ ശേഷി നല്‍കുന്നതുമാണെന്നും കമ്പനി അവകാശപ്പെട്ടു.

