‘ലൈഗര്‍’ന്റെ 90 ശതമാനം പ്രദര്‍ശനവും റദ്ദാക്കിയെന്ന് റിപ്പോര്‍ട്ടുകള്‍

വിജയ് ദേവരകൊണ്ടയുടെ ആദ്യ പാന്‍ ഇന്ത്യന്‍ ചിത്രം ‘ലൈഗര്‍’ന്റെ 90 ശതമാനം പ്രദര്‍ശനവും റദ്ദാക്കിയെന്ന് റിപ്പോര്‍ട്ടുകള്‍.

തിയേറ്ററുകളില്‍ ആളില്ലാത്ത സാഹചര്യത്തില്‍ പ്രധാനമായും തമിഴ്നാട്, കര്‍ണാടക, കേരളം എന്നീ സംസ്ഥാനങ്ങളിലെ ഷോയാണ് റദ്ദാക്കിയത്. ഇതോടെ വിജയ് ദേവരകൊണ്ടയുടെ തുടര്‍ച്ചയായ മൂന്നാമത്തെ പരാജയ ചിത്രമായിരിക്കുകയാണ് ലൈഗര്‍.

ആഗസ്റ്റ് 25 ന് തിയേറ്ററുകളില്‍ എത്തിയ ചിത്രത്തിന് തെന്നിന്ത്യയില്‍ നിന്നും ആദ്യ ദിനത്തില്‍ 17 കോടി നേടാനായി. എന്നാല്‍, പിന്നീടുള്ള ദിവസങ്ങളില്‍ ചിത്രം ബോക്സ് ഓഫീസില്‍ കൂപ്പുകുത്തുന്ന കാഴ്ചയാണുണ്ടായത്. നാല് ദിവസം പിന്നിടുമ്‌ബോള്‍ 26.5 കോടി രൂപയാണ് കളക്ഷന്‍. അഞ്ചാം ദിവസം അവസാനിക്കുമ്‌ബോള്‍ ചിത്രം 27.5 കോടി കടക്കുമെന്നാണ് വിലയിരുത്തല്‍. എന്നാല്‍ വിതരണക്കാര്‍ക്ക് 50 കോടിയോളം രൂപയുടെ നഷ്ടമാണ് പ്രതീക്ഷിക്കുന്നത്. ലൈഗറിന്റെ ഇതുവരെയുള്ള ആഗോള ബോക്സ് ഓഫീസ് കളക്ഷന്‍ 45 കോടിയ്ക്ക് അടുത്താണ്.