തിരുവനന്തപുരം: സൗജന്യങ്ങൾ നിരോധിക്കാനുള്ള നീക്കത്തിൽ കേന്ദ്ര സർക്കാരിനെതിരെ കുറിപ്പുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. സൗജന്യങ്ങളുടെ സാമ്പത്തികവും രാഷ്ട്രീയവുമാണ് കഴിഞ്ഞ ഒരുമാസമായി രാജ്യത്ത് ഏറ്റവും വിപുലമായി ചർച്ച ചെയ്യപ്പെടുന്നതെന്ന് അദ്ദേഹം പറഞ്ഞു. സൗജന്യങ്ങൾ നിരോധിക്കാനുള്ള നീക്കത്തിന് പിന്നിലെ ഉന്നമെന്തെന്ന് അദ്ദേഹം വിശദീകരിക്കുകയും ചെയ്തു. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം ഇതുസംബന്ധിച്ച കുറിപ്പ് പങ്കുവെച്ചത്.
വോട്ടിനുവേണ്ടി നിരുത്തരവാദപരമായി സൗജന്യങ്ങൾ വാഗ്ദാനം ചെയ്യുന്നത് രാജ്യത്തിന്റെ ധനകാര്യ സ്ഥിതിയെ അപകടത്തിലാക്കുമെന്നാണ് പ്രധാനമന്ത്രി മോദിയും സുപ്രിംകോടതി ചീഫ് ജസ്റ്റിസ് രമണയും ആർബിഐ ഗവർണ്ണർ ശക്തികാന്ത് ദാസും വാദിക്കുന്നത്. ഇത് നിരോധിക്കാൻ സുപ്രിംകോടതിയിൽ കേസ് കൊടുത് അശ്വനി കുമാറാകട്ടെ സൗജന്യങ്ങൾ ഖജനാവിനെ പാപ്പരാക്കുക മാത്രമല്ല, ജനങ്ങളെ മടിയന്മാരാക്കുമെന്നും വാദിച്ചു. തെളിവായി ചൂണ്ടിക്കാണിച്ചത് തൊഴിലുറപ്പ് പദ്ധതിയെയാണ്. അപ്പോൾ മനസിലിരിപ്പു വളരെ വ്യക്തം. യുപിയിൽ വിജയിക്കുന്നതിനു ബിജെപി സൗജന്യങ്ങൾ വാരിക്കോരിയാണ് നൽകിയത്. യുപിയിൽ 3.34 കോടി കുടുംബങ്ങളാണുള്ളത്. തെരഞ്ഞെടുപ്പിനു മുൻപായി 7.86 കോടി പിഎം ജൻധൻ യോജന അക്കൗണ്ടുകൾ തുറന്നു. ഒരു കുടുംബത്തിൽ രണ്ടുപേർ വീതം അക്കൗണ്ട്! അവയിൽ 5.33 കോടി ആളുകൾക്ക് റുപ്പിയ സ്മാർട്ട് കാർഡുകൾ വിതരണം ചെയ്തു. 3.4 കോടി പേർക്ക് 1.8 ലക്ഷം കോടി രൂപയുടെ പിഎം മുദ്രാ വായ്പകൾ വിതരണം ചെയ്തു. ഇതിനു പുറമേയാണ് കിസാൻ സമ്മാൻ, അടൽ പെൻഷൻ, വഴിയോര കച്ചവടക്കാർക്കുള്ള സഹായം തുടങ്ങിയ പദ്ധതികൾ. ആർഎസ്എസിന്റെ ശൃംഖലയാണ് ഇതിന്റെ വിതരണത്തിനും പ്രചാരണത്തിനുമെല്ലാം മുൻകൈ എടുത്തത്.
പിന്നെ എന്തുകൊണ്ട് മോദി സൗജന്യങ്ങൾക്കെതിരെ ആഞ്ഞടിക്കാൻ തീരുമാനിച്ചു? ഗുജറാത്തിലെ സൗജന്യ പ്രഖ്യാപനത്തിൽ ആം ആദ്മി പാർട്ടി ബിജെപിയെ കടത്തിവെട്ടി. എല്ലാവർക്കും സൗജന്യ വൈദ്യുതി, സ്ത്രീകൾക്കെല്ലാം ധനസഹായം തുടങ്ങിയ നീണ്ട ലിസ്റ്റാണ് ആം ആദ്മിയുടേത്. പഞ്ചാബിൽ ഇത്തരം വാഗ്ദാനങ്ങൾകൊണ്ട് ആം ആദ്മിക്കു നേട്ടമുണ്ടായി. ബിജെപിക്ക് മേൽകൈ ഇല്ലാത്ത ബംഗാൾ, ആന്ധ്ര, തെലുങ്ങാന, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങൾ പാവപ്പെട്ടവർക്കുവേണ്ടി ഒട്ടേറെ ആനുകൂല്യങ്ങൾ കഴിഞ്ഞ ബജറ്റിൽ പ്രഖ്യാപിക്കുകയുണ്ടായി. കേരളമാവട്ടെ ഇത്തരമൊരു സമീപനം പണ്ടേ ആവിഷ്കരിച്ചു നടപ്പാക്കിയിട്ടുള്ള സംസ്ഥാനമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
കേരളത്തിൽ സൗജന്യവും സാർവ്വത്രികവുമായ വിദ്യാഭ്യാസത്തിനും ആരോഗ്യ പരിപാലനത്തിനും വേണ്ടി നിലകൊണ്ടു. അതിന്റെ നേട്ടവും സംസ്ഥാനത്തെ ജനങ്ങൾക്ക് ഉണ്ടായിട്ടുണ്ട്. കേരളത്തിലെയും ഗുജറാത്തിലെയും പ്രതിശീർഷ വരുമാനം ഏതാണ്ട് 2.25 ലക്ഷം രൂപയാണ്. എന്നാൽ ഗുജറാത്തിലെ സാധാരണ ജനങ്ങളെക്കാൾ എത്രയോ മെച്ചപ്പെട്ട ജീവിതമാണ് കേരളത്തിലെ സാധാരണക്കാരുടേതെന്ന് മാനവവിഭവ വികസന സൂചിക തെളിയിക്കുന്നു. ഇത്തരത്തിൽ വളരെയേറെ പൊതുനേട്ടങ്ങൾ സൃഷ്ടിക്കുന്ന സേവനങ്ങൾ സൗജന്യമായി നൽകി ഉറപ്പുവരുത്തുന്നതാണ് നല്ലതെന്ന് കേരളം സാക്ഷ്യംവഹിക്കുന്നു.
ഗുജറാത്തിൽ ആം ആദ്മി പ്രഖ്യാപിച്ചിട്ടുള്ള സൗജന്യങ്ങളോടു ബിജെപിക്ക് എതിർപ്പുണ്ടെങ്കിൽ അത് പ്രചാരണവേളയിൽ തുറന്നു കാണിക്കുക. അവ നടപ്പാക്കാനുള്ള പണത്തിന്റെ കണക്ക് ആവശ്യപ്പെടുക. ഈ പണംകൊണ്ട് പകരം ചെയ്യാവുന്ന കാര്യങ്ങൾ ജനങ്ങളുടെ മുന്നിൽവയ്ക്കുക. ജനങ്ങൾ തീരുമാനിക്കട്ടെ. അതാണു ജനാധിപത്യം. നിയോലിബറൽ ചിന്താഗതിക്ക് അന്യമായൊരു സരണിയാണ് ജനാധിപത്യം. തെരഞ്ഞെടുപ്പു കാലത്ത് ജനങ്ങളോട് എന്ത് വാഗ്ദാനം ചെയ്താലും തങ്ങളുടെ ഇംഗിതപ്രകാരം രൂപംകൊള്ളുന്ന ധന ഉത്തരവാദിത്വ നിയമം പോലുള്ള നിയമങ്ങളുടെയും ചട്ടങ്ങളുടെയും അടിസ്ഥാനത്തിലേ ഭരണം പാടുള്ളൂവെന്നാണ് അവരുടെ വാദം. ഇത്തരത്തിൽ ജനങ്ങൾക്കു നൽകാവുന്ന സൗജന്യങ്ങൾക്കു യാന്ത്രികമായ പരിധി കൽപ്പിക്കാനുള്ള നീക്കങ്ങളെ തുറന്ന് എതിർത്തു തോൽപ്പിക്കേണ്ടതുണ്ടെന്ന് അദ്ദേഹം അറിയിച്ചു.
രാജ്യത്തിന്റെ ധനകാര്യസ്ഥിതിയെ തകിടംമറിക്കുന്ന രീതിയിൽ സൗജന്യങ്ങൾ നൽകുന്നതിനെ നിയന്ത്രിക്കുന്നതിന് ഇപ്പോൾ തന്നെ നിയമങ്ങൾ ഉണ്ടെന്നതാണു വാസ്തവം. ധന ഉത്തരവാദിത്വ നിയമ പ്രകാരം റവന്യു കമ്മി പാടില്ല. വായ്പയെടുക്കുന്ന പണംകൊണ്ട് സർക്കാരിന്റെ ദൈനംദിന ചെലവുകളോ സബ്സിഡിയോ നൽകാൻ പാടില്ല. ഇങ്ങനെയൊരു നിയന്ത്രണം നിലവിലുള്ളപ്പോൾ അതിനപ്പുറം കടന്ന് എന്തെല്ലാം തരത്തിലുള്ള റവന്യു ചെലവുകളാവാം എന്നതു നിർദ്ദേശിക്കാൻ കൂടുതൽ കർക്കശ്യമായ നിയമം ഉണ്ടാക്കാനാണു ശ്രമമെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
ഇത്തരമൊരു പ്രചാരണവുമായി സംസ്ഥാനങ്ങൾക്കെതിരെ ഇറങ്ങിയിരിക്കുന്ന കേന്ദ്ര സർക്കാർ തന്നെയാണ് ഇക്കാര്യത്തിൽ പ്രതിസ്ഥാനത്ത്. 2003-04 കാലത്താണ് ധന ഉത്തരവാദിത്വ നിയമം ഉണ്ടായത്. നാളിതുവരെ റവന്യു കമ്മി ഇല്ലാതാക്കാൻ കേന്ദ്ര സർക്കാരിനു കഴിഞ്ഞിട്ടില്ല. എന്നു മാത്രമല്ല, എല്ലാ വർഷവും കേന്ദ്ര സർക്കാരിന്റെ റവന്യു കമ്മി ജിഡിപിയുടെ 2-3 ശതമാനം വീതം വരും. അതേസമയം സംസ്ഥാനങ്ങൾ തുടർച്ചയായി റവന്യു കമ്മി കുറച്ചുകൊണ്ടുവന്നു. കഴിഞ്ഞ പതിറ്റാണ്ടിൽ സംസ്ഥാനങ്ങളുടെ റവന്യു കമ്മി ഇല്ലാതായി. കേരളം പോലുള്ള സംസ്ഥാനങ്ങൾക്കു മാത്രമാണ് ഇപ്പോൾ റവന്യു കമ്മി ഉള്ളത്. അത് നമ്മുടെ വിദ്യാഭ്യാസത്തിനും ആരോഗ്യത്തിനും വേണ്ടിയുള്ള ഉയർന്ന ചെലവുകൾ മൂലമാണ്. അതുകൊണ്ട് നമ്മുടെ റവന്യു കമ്മി ഇല്ലാതാക്കണമെങ്കിൽ നമ്മുടെ റവന്യു വരുമാനം ഗണ്യമായി ഉയരണം. അതിനു സഹായകരമായ സമീപനം ജി.എസ്.ടിയിലും കേന്ദ്ര നികുതി വിഹിതത്തിലും ഉണ്ടാവണം. ഏതായാലും ഒരു കാര്യം വ്യക്തം. സംസ്ഥാനങ്ങൾ മൊത്തത്തിൽ തികഞ്ഞ ഉത്തരവാദിത്വ ബോധത്തോടെയാണ് ധനകാര്യ കൈകാര്യം ചെയ്തിട്ടുള്ളത്. തിരുത്തേണ്ടത് കേന്ദ്ര സർക്കാരാണ്. തെരഞ്ഞെടുപ്പ് മത്സരം ജനങ്ങൾക്കു കൂടുതൽ സൗജന്യങ്ങൾ നൽകുന്നതിന് രാഷ്ട്രീയപാർട്ടികളെ നിർബന്ധിതരാക്കുന്നുണ്ടെങ്കിൽ ഭീതിജനകമായ അസമത്വത്തിന്റെയും അതിസമ്പന്നരുടെയും രാജ്യത്ത് അത് ജനാധിപത്യത്തിന്റെ വിജയമായിട്ടാണു കാണുന്നതെന്നും തോമസ് ഐസക്ക് കൂട്ടിച്ചേർത്തു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം:
സൗജന്യങ്ങളുടെ സാമ്പത്തികവും രാഷ്ട്രീയവുമാണ് കഴിഞ്ഞ ഒരുമാസമായി രാജ്യത്ത് ഏറ്റവും വിപുലമായി ചർച്ച ചെയ്യപ്പെടുന്നത്. വോട്ടിനുവേണ്ടി നിരുത്തരവാദപരമായി സൗജന്യങ്ങൾ വാഗ്ദാനം ചെയ്യുന്നതു രാജ്യത്തിന്റെ ധനകാര്യ സ്ഥിതിയെ അപകടത്തിലാക്കുമെന്നാണ് പ്രധാനമന്ത്രി മോദിയും സുപ്രിംകോടതി ചീഫ് ജസ്റ്റിസ് രമണയും ആർബിഐ ഗവർണ്ണർ ശക്തികാന്ത് ദാസും വാദിക്കുന്നത്. ഇത് നിരോധിക്കാൻ സുപ്രിംകോടതിയിൽ കേസ് കൊടുത് അശ്വനി കുമാറാകട്ടെ സൗജന്യങ്ങൾ ഖജനാവിനെ പാപ്പരാക്കുക മാത്രമല്ല, ജനങ്ങളെ മടിയന്മാരാക്കുമെന്നും വാദിച്ചു. തെളിവായി ചൂണ്ടിക്കാണിച്ചത് തൊഴിലുറപ്പ് പദ്ധതിയെയാണ്. അപ്പോൾ മനസിലിരിപ്പു വളരെ വ്യക്തം.
യുപിയിൽ വിജയിക്കുന്നതിനു ബിജെപി സൗജന്യങ്ങൾ വാരിക്കോരിയാണ് നൽകിയത്. യുപിയിൽ 3.34 കോടി കുടുംബങ്ങളാണുള്ളത്. തെരഞ്ഞെടുപ്പിനു മുൻപായി 7.86 കോടി പിഎം ജൻധൻ യോജന അക്കൗണ്ടുകൾ തുറന്നു. ഒരു കുടുംബത്തിൽ രണ്ടുപേർ വീതം അക്കൗണ്ട്! അവയിൽ 5.33 കോടി ആളുകൾക്ക് റുപ്പിയ സ്മാർട്ട് കാർഡുകൾ വിതരണം ചെയ്തു. 3.4 കോടി പേർക്ക് 1.8 ലക്ഷം കോടി രൂപയുടെ പിഎം മുദ്രാ വായ്പകൾ വിതരണം ചെയ്തു. ഇതിനു പുറമേയാണ് കിസാൻ സമ്മാൻ, അടൽ പെൻഷൻ, വഴിയോര കച്ചവടക്കാർക്കുള്ള സഹായം തുടങ്ങിയ പദ്ധതികൾ. ആർഎസ്എസിന്റെ ശൃംഖലയാണ് ഇതിന്റെ വിതരണത്തിനും പ്രചാരണത്തിനുമെല്ലാം മുൻകൈ എടുത്തത്.
പിന്നെ എന്തുകൊണ്ട് മോദി സൗജന്യങ്ങൾക്കെതിരെ ആഞ്ഞടിക്കാൻ തീരുമാനിച്ചു? ഗുജറാത്തിലെ സൗജന്യ പ്രഖ്യാപനത്തിൽ ആം ആദ്മി പാർട്ടി ബിജെപിയെ കടത്തിവെട്ടി. എല്ലാവർക്കും സൗജന്യ വൈദ്യുതി, സ്ത്രീകൾക്കെല്ലാം ധനസഹായം തുടങ്ങിയ നീണ്ട ലിസ്റ്റാണ് ആം ആദ്മിയുടേത്. പഞ്ചാബിൽ ഇത്തരം വാഗ്ദാനങ്ങൾകൊണ്ട് ആം ആദ്മിക്കു നേട്ടമുണ്ടായി. ബിജെപിക്ക് മേൽകൈ ഇല്ലാത്ത ബംഗാൾ, ആന്ധ്ര, തെലുങ്ങാന, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങൾ പാവപ്പെട്ടവർക്കുവേണ്ടി ഒട്ടേറെ ആനുകൂല്യങ്ങൾ കഴിഞ്ഞ ബജറ്റിൽ പ്രഖ്യാപിക്കുകയുണ്ടായി. കേരളമാവട്ടെ ഇത്തരമൊരു സമീപനം പണ്ടേ ആവിഷ്കരിച്ചു നടപ്പാക്കിയിട്ടുള്ള സംസ്ഥാനമാണ്.
കേരളത്തിൽ സൗജന്യവും സാർവ്വത്രികവുമായ വിദ്യാഭ്യാസത്തിനും ആരോഗ്യ പരിപാലനത്തിനും വേണ്ടി നിലകൊണ്ടു. അതിന്റെ നേട്ടവും സംസ്ഥാനത്തെ ജനങ്ങൾക്ക് ഉണ്ടായിട്ടുണ്ട്. കേരളത്തിലെയും ഗുജറാത്തിലെയും പ്രതിശീർഷ വരുമാനം ഏതാണ്ട് 2.25 ലക്ഷം രൂപയാണ്. എന്നാൽ ഗുജറാത്തിലെ സാധാരണ ജനങ്ങളെക്കാൾ എത്രയോ മെച്ചപ്പെട്ട ജീവിതമാണ് കേരളത്തിലെ സാധാരണക്കാരുടേതെന്ന് മാനവവിഭവ വികസന സൂചിക തെളിയിക്കുന്നു. ഇത്തരത്തിൽ വളരെയേറെ പൊതുനേട്ടങ്ങൾ സൃഷ്ടിക്കുന്ന സേവനങ്ങൾ സൗജന്യമായി നൽകി ഉറപ്പുവരുത്തുന്നതാണ് നല്ലതെന്ന് കേരളം സാക്ഷ്യംവഹിക്കുന്നു.
ഗുജറാത്തിൽ ആം ആദ്മി പ്രഖ്യാപിച്ചിട്ടുള്ള സൗജന്യങ്ങളോടു ബിജെപിക്ക് എതിർപ്പുണ്ടെങ്കിൽ അത് പ്രചാരണവേളയിൽ തുറന്നു കാണിക്കുക. അവ നടപ്പാക്കാനുള്ള പണത്തിന്റെ കണക്ക് ആവശ്യപ്പെടുക. ഈ പണംകൊണ്ട് പകരം ചെയ്യാവുന്ന കാര്യങ്ങൾ ജനങ്ങളുടെ മുന്നിൽവയ്ക്കുക. ജനങ്ങൾ തീരുമാനിക്കട്ടെ. അതാണു ജനാധിപത്യം.
നിയോലിബറൽ ചിന്താഗതിക്ക് അന്യമായൊരു സരണിയാണ് ജനാധിപത്യം. തെരഞ്ഞെടുപ്പു കാലത്ത് ജനങ്ങളോട് എന്ത് വാഗ്ദാനം ചെയ്താലും തങ്ങളുടെ ഇംഗിതപ്രകാരം രൂപംകൊള്ളുന്ന ധന ഉത്തരവാദിത്വ നിയമം പോലുള്ള നിയമങ്ങളുടെയും ചട്ടങ്ങളുടെയും അടിസ്ഥാനത്തിലേ ഭരണം പാടുള്ളൂവെന്നാണ് അവരുടെ വാദം. ഇത്തരത്തിൽ ജനങ്ങൾക്കു നൽകാവുന്ന സൗജന്യങ്ങൾക്കു യാന്ത്രികമായ പരിധി കൽപ്പിക്കാനുള്ള നീക്കങ്ങളെ തുറന്ന് എതിർത്തു തോൽപ്പിക്കേണ്ടതുണ്ട്.
രാജ്യത്തിന്റെ ധനകാര്യസ്ഥിതിയെ തകിടംമറിക്കുന്ന രീതിയിൽ സൗജന്യങ്ങൾ നൽകുന്നതിനെ നിയന്ത്രിക്കുന്നതിന് ഇപ്പോൾ തന്നെ നിയമങ്ങൾ ഉണ്ടെന്നതാണു വാസ്തവം. ധന ഉത്തരവാദിത്വ നിയമ പ്രകാരം റവന്യു കമ്മി പാടില്ല. വായ്പയെടുക്കുന്ന പണംകൊണ്ട് സർക്കാരിന്റെ ദൈനംദിന ചെലവുകളോ സബ്സിഡിയോ നൽകാൻ പാടില്ല. ഇങ്ങനെയൊരു നിയന്ത്രണം നിലവിലുള്ളപ്പോൾ അതിനപ്പുറം കടന്ന് എന്തെല്ലാം തരത്തിലുള്ള റവന്യു ചെലവുകളാവാം എന്നതു നിർദ്ദേശിക്കാൻ കൂടുതൽ കർക്കശ്യമായ നിയമം ഉണ്ടാക്കാനാണു ശ്രമം.
ഇത്തരമൊരു പ്രചാരണവുമായി സംസ്ഥാനങ്ങൾക്കെതിരെ ഇറങ്ങിയിരിക്കുന്ന കേന്ദ്ര സർക്കാർ തന്നെയാണ് ഇക്കാര്യത്തിൽ പ്രതിസ്ഥാനത്ത്. 2003-04 കാലത്താണ് ധന ഉത്തരവാദിത്വ നിയമം ഉണ്ടായത്. നാളിതുവരെ റവന്യു കമ്മി ഇല്ലാതാക്കാൻ കേന്ദ്ര സർക്കാരിനു കഴിഞ്ഞിട്ടില്ല. എന്നു മാത്രമല്ല, എല്ലാ വർഷവും കേന്ദ്ര സർക്കാരിന്റെ റവന്യു കമ്മി ജിഡിപിയുടെ 2-3 ശതമാനം വീതം വരും. അതേസമയം സംസ്ഥാനങ്ങൾ തുടർച്ചയായി റവന്യു കമ്മി കുറച്ചുകൊണ്ടുവന്നു. കഴിഞ്ഞ പതിറ്റാണ്ടിൽ സംസ്ഥാനങ്ങളുടെ റവന്യു കമ്മി ഇല്ലാതായി. കേരളം പോലുള്ള സംസ്ഥാനങ്ങൾക്കു മാത്രമാണ് ഇപ്പോൾ റവന്യു കമ്മി ഉള്ളത്. അത് നമ്മുടെ വിദ്യാഭ്യാസത്തിനും ആരോഗ്യത്തിനും വേണ്ടിയുള്ള ഉയർന്ന ചെലവുകൾ മൂലമാണ്. അതുകൊണ്ട് നമ്മുടെ റവന്യു കമ്മി ഇല്ലാതാക്കണമെങ്കിൽ നമ്മുടെ റവന്യു വരുമാനം ഗണ്യമായി ഉയരണം. അതിനു സഹായകരമായ സമീപനം ജി.എസ്.ടിയിലും കേന്ദ്ര നികുതി വിഹിതത്തിലും ഉണ്ടാവണം.
ഏതായാലും ഒരു കാര്യം വ്യക്തം. സംസ്ഥാനങ്ങൾ മൊത്തത്തിൽ തികഞ്ഞ ഉത്തരവാദിത്വ ബോധത്തോടെയാണ് ധനകാര്യ കൈകാര്യം ചെയ്തിട്ടുള്ളത്. തിരുത്തേണ്ടത് കേന്ദ്ര സർക്കാരാണ്. തെരഞ്ഞെടുപ്പ് മത്സരം ജനങ്ങൾക്കു കൂടുതൽ സൗജന്യങ്ങൾ നൽകുന്നതിന് രാഷ്ട്രീയപാർട്ടികളെ നിർബന്ധിതരാക്കുന്നുണ്ടെങ്കിൽ ഭീതിജനകമായ അസമത്വത്തിന്റെയും അതിസമ്പന്നരുടെയും രാജ്യത്ത് അത് ജനാധിപത്യത്തിന്റെ വിജയമായിട്ടാണു കാണുന്നത്.

