കണ്ണൂർ: കണ്ണൂർ ഗവ. ആയുർവേദ കോളേജിൽ ദ്രവ്യ ഗുണവകുപ്പിൽ കരാറടിസ്ഥാനത്തിൽ അസി. പ്രൊഫസറെ നിയമിക്കുന്നു. താൽപ്പര്യമുള്ളവർ ജനനതീയതി, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും ശരിപ്പകർപ്പുകളും ആധാർകാർഡ്, പാൻകാർഡ്, എന്നിവയുടെ പകർപ്പും ബയോഡാറ്റയും സഹിതം സെപ്തംബർ 1ന് രാവിലെ 11 മണിക്ക് പ്രിൻസിപ്പലിന്റെ കാര്യാലയത്തിൽ വാക് ഇൻ ഇന്റർവ്യൂവിന് ഹാജരാവുക.
യോഗ്യത: ബന്ധപ്പെട്ട വിഷയത്തിൽ പി ജി. പ്രവൃത്തി പരിചയമുളളവർക്ക് മുൻഗണന. ഫോൺ: 0497 2801167.
അതേസമയം, സമഗ്രശിക്ഷാ കേരളം ജില്ലയിലെ ബിആർസികളിൽ സെക്കണ്ടറി വിഭാഗത്തിൽ സ്പെഷ്യൽ എജുക്കേറ്റർമാരെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു. ഉദ്യോഗാർഥികൾ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ കോപ്പി സഹിതം സെപ്തംബർ അഞ്ച് വൈകിട്ട് അഞ്ചിന് മുമ്പ് എസ് എസ് കെ ജില്ലാ ഓഫീസിൽ എത്തിക്കണം. ഫോൺ: 0497 2707993.

